ഡോ. ​ര​വീ​ന്ദ്ര രാ​ജ്മാ​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, December 14, 2017 11:16 AM IST
ന്യു​യോ​ർ​ക്ക്: ബ്രൂക്ക്‌ലിന്‍ എ​ൻ​വൈ​യു ലാം​ഗോ​ണ്‍ ആ​ശു​പ​ത്രി​യി​ലെ ചീ​ഫ് പ​ൾ​മ​നോ​ള​ജി​സ്റ്റ് ഡോ. ​ര​വീ​ന്ദ്ര രാ​ജ്മാ​നെ (51) പാ​ർ​ക്ക് അ​വ​ന്യു​വി​ലെ സ്വ​വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി ന്യു​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ന്യു​യോ​ർ​ക്ക് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ചീ​ഫ് ഓ​ഫ് ഡി​റ്റ​ക്റ്റീ​വ് റോ​ബ​ർ​ട്ട് വോ​യ്സ് അ​റി​യി​ച്ചു.

റി​റ്റ​സി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹെ​റോ​യി​ൻ അം​ശ​ങ്ങ​ൾ അ​ട​ങ്ങി​യ നി​ര​വ​ധി എ​ൻ​വ​ല​പ്പു​ക​ൾ മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക ഡോ​ക്ട​ർ താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി മെ​യി​ന്‍റ​ന​ൻ്സ് ജോ​ലി​ക്കാ​ര​നെ കൊ​ണ്ടു വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ബെ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി, ജെ​ഫ​ർ​സ​ണ്‍ മെ​ഡി​ക്ക​ൽ കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച ര​വീ​ന്ദ്ര രാ​ജ്മാ​നെ ന്യു​യോ​ർ​ക്കി​ലെ അ​റി​യ​പ്പെ​ടു​ന്ന ഡോ​ക്ട​റാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ