ഫോ​മ വ​നി​താ പ്ര​തി​നി​ധി​യാ​യി ദീ​പ്തി നാ​യ​ർ മ​ത്സ​രി​ക്കു​ന്നു
Friday, December 15, 2017 10:33 AM IST
ന്യൂ​ജേ​ഴ്സി: ഫോ​മ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ്) അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ പ്ര​തി​നി​ധി​യാ​യി ദീ​പ്തി നാ​യ​ർ മ​ത്സ​രി​ക്കു​ന്നു.

ഈ​സ്റ്റ് കോ​സ്റ്റ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണ് ദീ​പ്തി നാ​യ​ർ. മി​ക​ച്ച സം​ഘാ​ട​ക, ന​ർ​ത്ത​കി, ഗാ​യി​ക, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ, എം​സി തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള ദീ​പ്തി ഏ​വ​ർ​ക്കും വ​ള​രെ സു​പ​രി​ചി​ത​യു​മാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (​കെഎഎ​ൻ​ജെ)​യു​ടെ ക​ഴി​ഞ്ഞ പ​തി​ന​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ദീ​പ്തി​യു​ടെ സാ​ന്നി​ധ്യം ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ഞ്ഞൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യു​ള്ള അ​സോ​സി​യേ​ഷ​ന്‍റെ 2018-19 വ​ർ​ഷ​ത്തെ സെ​ക്ര​ട്ട​റി​യാ​യി ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത് ദീ​പ്തി​യു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യ്ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ്. അ​സോ​സി​യേ​ഷ​ന്‍റെ ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ തു​ട​ങ്ങി​യ പ​ദ​വി​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്തി​ട്ടു​ള്ള ദീ​പ്തി ഫോ​മ​യു​ടെ നേ​തൃ​നി​ര​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത് മാ​തൃ സം​ഘ​ട​ന​യു​ടെ പ​രി​പൂ​ർ​ണ സ​മ്മ​ത​ത്തോ​ടെ​യും ആ​ശീ​ർ​വാ​ദ​ത്തോ​ടെ​യു​മാ​ണ്. ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ണ്‍ ക​ന്പ​നി​യി​ൽ സേ​ഫ്റ്റി മാ​നേ​ജ്മെ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്നു ദീ​പ്തി. ഭ​ർ​ത്താ​വ്: സ​ത്യ. മ​ക​ൾ: റി​യ

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ