ഗ​വ​ർ​ണ​റു​ടെ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ അ​വാ​ർ​ഡ് തി​ള​ക്ക​വു​മാ​യി സ​ഞ്ജ​ന
Friday, December 15, 2017 11:34 AM IST
ന്യൂ​ജേ​ഴ്സി: 2017ലെ ​ഗ​വ​ർ​ണ​റു​ടെ 'എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ക്സ​ല​ൻ​സ്' പു​ര​സ്കാ​രം സ​ഞ്ജ​ന കാ​ലോ​ത്തി​ന്. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് സ​ഞ്ജ​ന​യ്ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഡി​സം​ബ​ർ 11 ന് ​ട്രെ​ന്‍റ​ണി​ലു​ള്ള ന്യൂ​ജേ​ഴ്സി സ്റ്റേ​റ്റ് മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഞ്ജ​ന അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ഭൗ​മ​ദി​ന​മാ​യ ഏ​പ്രി​ൽ 22 ന് ​സ​ഞ്ജ​ന സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ത​ന്‍റെ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ​യും തെ​രു​വി​ലെ​യും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത് ക​ണ്ട സ​ഞ്ജ​ന​യു​ടെ മാ​താ​വ് അ​ത് വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​തെ​രു​വി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളും ഇ​തു​പോ​ലെ ചെ​യ്താ​ൽ അ​വി​ടം എ​ത്ര​മാ​ത്രം മ​നോ​ഹ​ര​മാ​കു​മെ​ന്ന ആ​ശ​യം അ​വ​ൾ പി​താ​വി​നോ​ട് പ​ങ്കു​വ​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് എ​സ്ഇ​ഇ (സേ​വ് എ​ർ​ത്ത് & എ​ൻ​വ​യോ​ണ്‍​മെ​ൻ​റ്) എ​ന്ന പേ​രി​ൽ ഒ​രു മ​ത്സ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ അം​ഗ​ങ്ങ​ളാ​യ ഡ​ബ്ല്യൂ​എം​സി. എ​ന്ന സം​ഘ​ട​ന വ​ഴി​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ണ്‍ 5ന് ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​ർ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ച്ചു. ജൂ​ണ്‍ 5 മു​ത​ൽ ആ ​സ​മ്മ​ർ​വെ​ക്കേ​ഷ​ൻ പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​നാ​യി ചെ​യ്ത പ്ര​വൃ​ത്തി​ക​ൾ ഓ​രോ​രു​ത്ത​രും റെ​ക്കോ​ർ​ഡ് ചെ​യ്യാ​നാ​യി​രു​ന്നു മ​ത്സ​രം. 75 പേ​രോ​ളം പ​ങ്കെ​ടു​ത്ത ഒ​രു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് പ്രേ​ര​ണ ന​ൽ​കു​ക വ​ഴി നി​ര​വ​ധി​യാ​ളു​ക​ളി​ൽ പ​രി​സ്ഥി​തി അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും സ​ഞ്ജ​ന​യ്ക്കാ​യി. ഈ ​പ്ര​വ​ർ​ത്ത​ന​മാ​ണ് സ​ഞ്ജ​ന​യെ ഗ​വ​ർ​ണ​റു​ടെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. ഈ ​പു​ര​സ്കാ​രം ത​ന്നെ​യാ​ണ് പ​രി​സ്ഥി​തി സം​ബ​ന്ധ​മാ​യി സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന അ​വാ​ർ​ഡും.

ന്യൂ​ജേ​ഴ്സി​യി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ, കൂ​ട്ടാ​യ്മ​ക​ൾ, യു​വാ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഈ ​പു​ര​സ്കാ​രം ന​ൽ​ക​പ്പെ​ടു​ന്ന​ത്. ന്യൂ​ജേ​ഴ്സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ പ്രൊ​ട്ട​ക്ഷ​ൻ, ദ ​ന്യൂ​ജേ​ഴ്സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ട്ര​സ്റ്റ്, ന്യൂ​ജേ​ഴ്സി കോ​ർ​പ​റേ​ഷ​ൻ സ്പോ​ണ്‍​സ​ർ എ​ന്നി​വ ന്യൂ​ജേ​ഴ്സി സ്റ്റേ​റ്റ് ലീ​ഗ് ഓ​ഫ് മു​നി​സി​പ്പാ​ലി​റ്റീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ