കൊ​ള്ള​ക്കാ​രു​ടെ വെ​ടി​യേ​റ്റ് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മ​രി​ച്ചു
Friday, December 15, 2017 12:39 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സി​ലെ ഒ​ഹാ​യോ സം​സ്ഥാ​ന​ത്ത് മു​ഖം​മൂ​ടി​ധാ​രി​ക​ളാ​യ കൊ​ള്ള​ക്കാ​രു​ടെ വെ​ടി​യേ​റ്റ് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മ​രി​ച്ചു. ജി​ഫി ക​ണ്‍​വീ​നി​യ​ൻ​സ് മാ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ക​രു​ണാ​ക​ർ ക​രെ​ൻ​ഗ്ലെ​യാ​ണ്(53) കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​ന് ക​ട​യി​ലെ​ത്തി​യ കൊ​ള്ള​ക്കാ​രാ​ണു വെ​ടി​യു​തി​ർ​ത്ത​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. അ​ക്ര​മി​ക​ൾ​ക്കു​വേ​ണ്ടി വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കു നേ​രേ അ​മേ​രി​ക്ക​യി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഈ ​മാ​സ​മാ​ദ്യം ഷി​ക്കാ​ഗോ​യി​ൽ മു​പ്പ​തു​കാ​ര​നാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​നു വെ​ടി​യേ​റ്റു. ഫെ​ബ്രു​വ​രി​യി​ൽ കാ​ൻ​സാ​സി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​ർ ശ്രീ​നി​വാ​സി​നെ മു​ൻ യു​എ​സ് നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വ​ച്ചു​കൊ​ന്നു.