റീത്ത കുര്യൻ ന്യുറോഷലിൽ നിര്യാതയായി
Saturday, December 16, 2017 4:34 AM IST
ന്യുയോർക്ക്: ആദ്യകാല കുടിയേറ്റക്കാരിലൊരാളായ വൈപ്പിൻ കുഴുപ്പിള്ളി ചീയ്യേഴത്ത് ജോസ് കുര്യന്‍റെ ഭാര്യ റീത്ത കുര്യൻ (73) ന്യുറോഷലിൽ നിര്യാതയായി. എഴുപതുകളുടെ തുടക്കത്തിൽ അമേരിക്കയിലെത്തിയതാണ്. വെസ്റ്റ് ചെസ്റ്ററിലെ ആദ്യ ഇന്ത്യൻ റെസ്റ്റോറന്‍റുകളിലൊന്നായ അഭിലാഷിന്‍റെ സ്ഥാപകനായിരുന്നു ജോസ് കുര്യൻ. ഒട്ടേറെ മലയാളികൾ ഇവിടെ ജോലി ചെയ്തത് ഇന്നും പലരും നന്ദിപൂർവം സ്മരിക്കുന്നു.

ന്യുറോഷൽ ഹോസ്പിറ്റലിലും സൗണ്ട് ഷോറിലും നേഴ്സായി റീത്ത കുര്യൻ പ്രവർത്തിച്ചു. കണ്ടനാട് പൊന്നച്ചാലിൽ കുടുംബാംഗമാണ്.

മക്കൾ: ഡീന (ബിനു പുന്നൂസ്), ബീന, ടീന (ക്രിസ് മാർട്ടാലസ്)
കൊച്ചുമക്കൾ: ഡാനിയേൽ, ജോസഫ്, തിമത്തി, ലൂക്ക്, ലില്ലി

സഹോദരങ്ങൾ: മേരി വർഗീസ്, ത്രേസ്യാമ്മ വർഗീസ്, പരേതനായ ചാക്കോ ഏബ്രഹാം, റോസി ജോസ്, ആലീസ് വർഗീസ്, അമ്മിണി തളിയത്ത്, ഏബ്രഹാം വക്കച്ചൻ (ഷെർലീസ്)

പൊതു ദർശനം ഡിസംബർ 17 ഞായറാഴ്ച വൈകുന്നേരം നാലു മുതൽ ഒന്പതു വരെ: ലോയ്ഡ് മാക്സി സണ്‍സ്, 16 ഷെയ പ്ലെസ്, ന്യു റോഷൽ, ന്യുയോക്ക്-10801. സംസ്കാര ശുശ്രൂഷ ഡിസംബർ 18-നു തിങ്കളാഴ്ച രാവിലെ 10.30നു ബ്ലസഡ് സാക്രമന്‍റ് ചർച്ച്, 15 ഷെയ പ്ലെസ്, ന്യുറോഷൽ. തുടർന്ന് സംസ്കാരം മൗണ്ട് കാൽവരി സെമിത്തെരി, 575 ഹിൽ സൈഡ് അവന്യു, വൈറ്റ് പ്ലെയിൻസ്, ന്യു യോർക്ക്-10703

കൂടുതൽ വിവരങ്ങൾക്ക്: വിവരങ്ങൾക്ക്: 914-354-0135.