ജോബിൻ പണിക്കർക്ക് എമ്മി അവാർഡ്
Saturday, December 16, 2017 6:41 AM IST
ന്യൂയോർക്ക്: ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിൽ ജോബിൻ പണിക്കർ എമ്മി അവാർഡിന് അർഹനായി. ഇത് ആറാം തവണയാണ് ജോബിൻ പണിക്കരെ തേടി എമ്മി അവാർഡ് തേടിയെത്തുന്നത്.

WFAA എബിസി ചാനലിൽ ഡാളസിൽ ന്യൂസ് ആഗറും റിപ്പോർട്ടറുമായി സേവനം അനുഷ്ഠിക്കുന്നു. ഡാളസ് സെന്‍റ് ജയിംസ് മിഷൻ ഓർത്തഡോക്സ് ഇടവകാംഗമാണ്. ലോസ് ഏഞ്ചൽസ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. യോഹന്നാൻ പണിക്കർ, ലില്ലി പണിക്കർ ദന്പതികളുടെ മകനാണ് ജോബിൻ. ജെനിയാണ് ഭാര്യ. മക്കൾ: ജോനാ, ശലോമോൻ.

റിപ്പോർട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം