വിശുദ്ധ കുർബാനയ്ക്കിടെ സെൽഫോണ്‍ കൈയിൽ സൂക്ഷിക്കരുത്: ഫ്രാൻസിസ് മാർപ്പാപ്പ
Saturday, December 16, 2017 6:45 AM IST
സെന്‍റ് പീറ്റേഴ്സ് സ്ക്വയർ: വിശുദ്ധ കുർബാനയ്ക്കിടെ സെൽഫോണ്‍ കൈയിൽ സൂക്ഷിക്കാതെ ദൂരെ മാറ്റി വയ്ക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസംബർ 13 ന് സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് ഫ്രാൻസിസ് മാർപാപ്പ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയത്.

വിശ്വാസികൾ എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യാതിരിക്കണം എന്ന ലിസ്റ്റിൽ ചെയ്യരുതാത്ത പ്രവർത്തികളിലാണ് സെൽഫോണിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈദികൾ ബലിയർപ്പണത്തിനിടയിൽ നിങ്ങളുടെ ഹൃദയം ഉന്നതങ്ങളിലേക്ക് ഉയരട്ടേ എന്നാണ് പറയുന്നത്, അല്ലാതെ നിങ്ങളുടെ സെൽഫോണ്‍ ഉയർത്തി ഫോട്ടോ എടുക്കുവാനല്ല.

14.7 മില്യണ്‍ അനുയായികളോട് വിശുദ്ധ കുർബാനയ്ക്കിടയിൽ സെൽഫോണ്‍ ഉപയോഗിക്കുന്നതു വളരെ മോശമായ ഒന്നാണെന്ന് ഓർമപ്പെടുത്താനും ഫ്രാൻസിസ് മാർപാപ്പ ട്വിറ്റർ ഉപയോഗിച്ചു. വിശ്വാസികളോടു മാത്രമല്ല വൈദികരോടും ബിഷപ്പുമാരോടും സെൽഫോണ്‍ ദിവ്യബലിക്കിടെ ഉപയോഗിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വിശുദ്ധ കുർബാന എന്നത് ഒരു ന്ധഷോ’’ അല്ലെന്നും ക്രിസ്തുവിന്‍റെ പീഡാനുഭവത്തെയും ഉയിർത്തെഴുന്നേൽപ്പിനെയും സൂചിപ്പിക്കുന്നതാണെന്നും ഫ്രാൻസിസ് മാർപാപ്പാ കൂട്ടിചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ