ന്യു​യോ​ർ​ക്കി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​നു തീ​പി​ടി​ച്ച് 12 മ​ര​ണം
ന്യു​യോ​ർ​ക്ക് (ബ്രോ​ണ്‍​സ്): ബ്രോ​ണ്‍​സി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​നു തീ​പി​ടി​ച്ചു ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ക്കു​ക​യും നാ​ലു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ന്യു​യോ​ർ​ക്ക് മേ​യ​ർ അ​റി​യി​ച്ചു.

ന്യു​യോ​ർ​ക്ക് സി​റ്റി​യി​ലെ സ​മീ​പ കാ​ല​സം​ഭ​വ​ങ്ങ​ളി​ൽ ഇ​ത്ര​യും പേ​ർ തീ ​പി​ടു​ത്ത​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. അ​ഞ്ചു​നി​ല അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​ട്ടി​ട​ത്തി​ൽ ആ​ളി പ​ട​ർ​ന്ന തീ ​അ​ണ​യ്ക്കു​ന്ന​തി​നാ​യി 160 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും നി​ര​വ​ധി വാ​ള​ണ്ടി​യ​ർ​മാ​രും അ​ക്ഷീ​ണ പ്ര​യ​ത്നം ന​ട​ത്തി​യ​താ​യും മേ​യ​ർ അ​റി​യി​ച്ചു.

ഒ​രു വ​യ​സ് മു​ത​ൽ 50 വ​യ​സി​നി​ട​യി​ലു​ള്ള​വ​രാ​ണ് മ​രി​ച്ച​വ​രെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്താ​മെ​ന്നും ക​മ്മീ​ഷ​ന​ർ ഡാ​നി​യേ​ൽ പ​റ​ഞ്ഞു. ഒ​ന്നാം​നി​ല​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നും ന്യു​യോ​ർ​ക്കി​ൽ അ​തി​ശൈ​ത്യ മാ​യി​രു​ന്നി​ട്ടും രാ​ത്രി ഏ​ഴോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണാ​വി​ധേ​യ​മാ​യ​തെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഒ​ന്പ​ത് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 10 പേ​ർ 2007ൽ ​ബ്രോ​ണ്‍​സി​ൽ ഉ​ണ്ടാ​യ തീ ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ