യു​എ​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മോ​ഷ്ടാ​ക്ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു
Friday, December 29, 2017 2:59 PM IST
ഷി​ക്കാ​ഗോ: യു​എ​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. അ​ർ​ഷ​ദ് വ​ഹോ​റ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ല്ലി​നോ​യി​സി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മോ​ഷ്ടാ​ക്ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഗു​ജ​റാ​ത്തി​ലെ നാ​ദി​യാ​ദ് സ്വ​ദേ​ശി​യാ​ണ് അ​ർ​ഷ​ദ്.

ഷി​ക്കാ​ഗോ​യി​ൽ​നി​ന്നു മു​പ്പ​തു കി​ലോ​മീ​റ്റ​ർ അ​ക​ലെ ഡോ​ൽ​ട്ട​നി​ലെ ക്ലാ​ർ​ക്ക് ഗ്യാ​സ് സ്റ്റേ​ഷ​നി​ലാ​ണ് അ​ർ​ഷ​ദി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. അ​ർ​ഷ​ദി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നും വെ​ടി​യേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ൾ ഓ​ക്ലോ​ണി​ലെ ക്രൈ​സ്റ്റ് മെ​ഡി​ക്ക​ൽ സെ​ന്‍റി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ർ​ഷ​ദി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് പെ​ട്രോ​ൾ പ​ന്പെ​ന്നാ​ണ് ഷി​ക്കാ​ഗോ സ​ണ്‍ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം മോ​ഷ്ടാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് 12,000 ഡോ​ള​ർ പ്ര​തി​ഫ​ലം പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ന്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം.