ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫി​സു​ക​ളെ ല​ക്ഷ്യ​മി​ട്ട് ട്രം​പ്
വാ​ഷിംഗ്ട​ണ്‍: ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫി​സു​ക​ളെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​മാ​യി ട്രം​പ് രം​ഗ​ത്ത്. ബി​ല്യ​ണ്‍ ക​ണ​ക്കി​ന് ഡോ​ള​റാ​ണ് പ്ര​തി​വ​ർ​ഷം പോ​സ്റ്റ് ഓ​ഫി​സു​ക​ൾ ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​ത്. ആ​മ​സോ​ണ്‍ പോ​ലു​ള്ള ഡെ​ലി​വ​റി എ​ജ​ൻ​സി​ക​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് പോ​സ്റ്റ് ഓ​ഫി​സു​ക​ളു​ടെ ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം ഡെ​ലി​വ​റി ഏ​ജ​ൻ​സി​ക​ൾ ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ജ​നം പോ​സ്റ്റ് ഓ​ഫി​സു​ക​ളെ ആ​ശ്ര​യി​ക്കു​ക​യു​ള്ളു​യെ​ന്നും ട്രം​പ് പ​റ​യു​ന്നു. ഫ്ളോ​റി​ഡ​യി​ലെ ഒ​ഴി​വു​കാ​ല വ​സ​തി​യി​ൽ നി​ന്നും വാ​ഷിം​ഗ്ട​ണി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​നു മു​ൻ​പാ​ണ് ട്രം​പ് ത​ന്‍റെ ആ​ഗ്ര​ഹം വെ​ളി​വാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രാ​ണ് പോ​സ്റ്റ് ഓ​ഫി​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യാ​യി 1971 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ’ യു​നൈ​റ്റ​ഡ് പോ​സ്റ്റ​ൽ സ​ർ​വീ​സ്’ നി​കു​തി​ദാ​യ​ക​രു​ടെ ഒ​രു പെ​നി പോ​ലും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ന​ഷ്ടം നി​ക​ത്തു​ന്ന​തി​ന് പോ​സ്റ്റ് ഓ​ഫി​സു​ക​ൾ​ക്ക് ചാ​ർ​ജ് വ​ർ​ധ​ന ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ പോ​സ്റ്റ​ൽ റ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി ല​ഭി​ക്ക​ണം. വ്യ​വ​സാ​യി വ്യാ​പാ​ര രം​ഗ​ത്ത് വ​ൻ നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള ട്രം​പ് പോ​സ്റ്റ് ഓ​ഫി​സു​ക​ളെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ