യൂ​ഹാ​നോ​ൻ മോ​ർ പീ​ല​ക്സീ​നോ​സ് ദുഃ​ഖ​റോ​നോ സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റി​ൽ ഞാ​യ​റാ​ഴ്ച
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മു​ൻ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​നും മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി​യു​മാ​യി​രു​ന്ന കാ​ലം ചെ​യ്ത ഡോ. ​യൂ​ഹാ​നോ​ൻ മോ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ര​ണ്ടാ​മ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഭ​ക്തി നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റ് മോ​ർ ഗ്രി​ഗോ​റി​യോ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഡി​സം​ബ​ർ 31 ഞാ​യ​റാ​ഴ്ച ആ​ച​രി​ക്കു​ന്നു. രാ​വി​ലെ 9 മ​ണി​ക്ക് പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന​യും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റ് മോ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ അ​ദ്ദേ​ഹം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ല​യാ​ളി ദേ​വാ​ല​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​വാ​ൻ നേ​തൃ​ത്വം ന​ൽ​കി. മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി അ​ഭി​ഷി​ക്ത​നാ​യി മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ജ​പാ​ല​ക​നാ​യി കാ​ൽ​നൂ​റ്റാ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ച മോ​ർ പീ​ല​ക്സീ​നോ​സ് തി​രു​മേ​നി സ​ഭ​ക്ക് ഒ​ന്നാ​യി സു​ശ​ക്ത​മാ​യ കെ​ട്ടു​റു​പ്പും ശാ​ശ്വ​ത സ​മാ​ധാ​ന​വും കൈ​വ​രി​ക്കു​വാ​ൻ യ​ത്നി​ച്ചു. ദീ​ർ​ഘ​കാ​ലം വൈ​ദീ​ക സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ലാ​യും സെ​ന്‍റ് പോ​ൾ​സ് ഫെ​ല്ലോ​ഷി​പ്പ്, മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം എ​ന്നി​വ​യു​ടെ സാ​ര​ഥി​യു​മാ​യി​രു​ന്നു. 2015 ഡി​സം​ബ​ർ 30ന് ​കാ​ലം ചെ​യ്തു. ജ·​ദേ​ശ​മാ​യ കോ​ട്ട​യ​ത്തെ പാ​ന്പാ​ടി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ക​ബ​റ​ട​ക്കി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം