ന്യൂയോർക്കിൽ മോണ്‍. പീറ്റർ ഉൗരാളിൽ സ്മരണാർത്ഥം പ്രസംഗ മത്സരം നടത്തി
ന്യൂയോർക്ക്: സെൻറ് സ്റ്റീഫൻ ക്നാനായ ഫൊറോനാ പള്ളിയിൽ കുട്ടികൾക്കുവേണ്ടി പ്രസംഗ മത്സരം നടത്തി. മോണ്‍ പീറ്റർ ഉൗരാളിയുടെ നാമത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ അലീന സഞ്ജു പുത്തൻപുരയിൽ ഒന്നാം സ്ഥാനവും ,അലീസ ജോണി ആകംപറന്പിൽ രണ്ടാം സ്ഥാനവും രേഷ്മ ലൂക്കോസ് കരിപ്പറന്പിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ക്രിസ്മസ് കുർബാനയോടനുബന്ധിച്ചു വികാരി ഫാ. ജോസ് തറക്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . ഈ പരിപാടികൾക്ക് നേതൃത്വം കൊടുത്തത് കോർഡിനേറ്റഴ്സ് ആയ സാബു തടിപ്പുഴ , മെർലിൻ പുത്തൻപുരയിൽ എന്നിവരാണ്. ഈ പ്രസംഗ മത്സരത്തിന്‍റെ ജഡ്ജ് ആയി കുട്ടികളെ വിലയിരുത്തിയത് അനി നെടുംതുരുത്തിൽ ,നിക്കോളാസ് തോട്ടം എന്നിവരാണ്.

റിപ്പോർട്ട്: സാബു തോമസ്