സൗ​ജ​ന്യ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, January 11, 2018 10:02 PM IST
ടൊ​റോന്‍റോ​: കാ​ന​ഡാ​യി​ൽ പു​തി​യ​താ​യി കു​ടി​യേ​റി​യ സ്ത്രീ​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. എ​റ്റോ​ബി​കോ​ക്ക് സി​വി​ക്ക് സെ​ന്‍റ​റി​ൽ ജ​നു​വ​രി 27 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 6 വ​രെ​യാ​ണ് ശി​ൽ​പ്പ​ശാ​ല.

പ്ര​ശ​സ്ത ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രി​യ​ർ കോ​ച്ചാ​യ ഗ​ബ്രി​യേ​ലാ കാ​സി​നോ​നു, കാ​ന​ഡ​യി​ൽ ജോ​ലി സ​ന്പാ​ദ​നം എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​തി​ലേ​ക്കു എ​ത്തി​ച്ചേ​രാ​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളും ഈ ​ശി​ല്പ​ശാ​ല​യി​ലൂ​ടെ ന​ൽ​കു​ന്ന​താ​ണ്.

ഓ​ണ്‍​ലൈ​ൻ ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ചും സൈ​ബ​ർ സെ​ക്യൂ​രി​റ്റി​യെ​ക്കു​റി​ച്ചു​മു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​ക്ലാ​സ് സൈ​ബ​ർ ഗു​രു എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സം​ഗ​മേ​ശ്വ​ര​ൻ മാ​ണി​ക്യം അ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും . കാ​ന​ഡ​യി​ലെ പു​തി​യ കു​ടി​യേ​റ്റ​ക്കാ​ർ അ​റി​ഞ്ഞി​രി​ക്കേ​ണ്ട അ​ടി​സ്ഥാ​ന നി​യ​മ​ങ്ങ​ൾ, അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ, ക​ർ​ത്ത​വ്യ​ങ്ങ​ൾ , അ​വ​ർ നേ​രി​ടു​ന്ന വൈ​വി​ധ്യ​ങ്ങ​ളാ​യ നി​യ​മ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചാ​യി​രി​ക്കും ബാ​രി​സ്റ്റ​റും നോ​ട്ട​റി പ​ബ്ലി​ക്കു​മാ​യ ല​താ മേ​നോ​ൻ ശി​ൽ​പ്പ​ശാ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് .

കാ​ന​ഡാ​യി​ൽ കു​ടി​യേ​റി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജീ​വി​ത വി​ജ​യം നേ​ടി​യ ആ​ളു​ക​ളു​മാ​യി സം​വാ​ദി​ക്കാ​നും നെ​റ്റ്വ​ർ​ക്കിം​ഗ് ന​ട​ത്താ​നും ഈ ​ശി​ൽ​പ്പ​ശാ​ല​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​ണ്ടെ​ന്ന് ശി​ല്പ​ശാ​ല​യ്ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മേ​രി അ​ശോ​ക് അ​റി​യി​ച്ചു.
കാ​ന​ഡ​യി​ലെ ഇ​മ്മി​ഗ്രേ​ഷ​ൻ സി​റ്റി​സ​ണ്‍​ഷി​പ്പ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ഡാ​ൻ​സിം​ഗ് ഡാം​സ​ൽ​സാ​ണ് ഈ ​സൗ​ജ​ന്യ ശി​ൽ​പ്പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​ലാ​സാം​സ്കാ​രി​ക വ​ള​ർ​ച്ച​യി​ലൂ​ടെ സ്ത്രീ ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു നോ​ണ്‍ പ്രോ​ഫി​റ്റ് സം​ഘ​ട​ന​യാ​ണ് ഡാ​ൻ​സിം​ഗ് ഡാം​സ​ൽ​സ് .

ശി​ൽ​പ്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.ddshows.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​നാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. ശി​ൽ​പ്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ബ​സ്, ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ളും, ഭ​ക്ഷ​ണ​വും ശി​ല്പ​ശാ​ല​ക്കു വേ​ണ്ട സാ​ധ​ന​സാ​മ​ഗ്രി​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ശി​ല്പ​ശാ​ല​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും മാ​ർ​ച്ചു 3ന് ​ടൊ​റോ​ന്േ‍​റാ സി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മ​ൻ​സ് ഡേ ​സെ​ലി​ബ്രേ​ഷ​ന്‍റെ കി​ക്ക് ഓ​ഫും ന​ട​ത്തു​ന്ന​താ​ണ് .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : വി​ഷ്ണു : 416 890 9947, സ​ലോ​മി :416 420 7803 , ബാ​ലാ​ജി : 647 675 5432, യു​വ​റാ​ണി : 647 632 9301, ത​മി​ഴ് സെ​ൽ​വ​ൻ : 905 783 3468 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


റി​പ്പോ​ർ​ട്ട് : ജെ​യ്സ​ണ്‍ മാ​ത്യു