അ​രി​സോ​ണ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു
Thursday, January 11, 2018 10:08 PM IST
അ​രി​സോ​ണ: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ഫീ​നി​ക്സി​ലെ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ സ്റ്റേ​ഡി​യ​ത്തി​ൽ കൊ​ണ്ടാ​ടി.

ഫി​നി​ക്സ് സി​റ്റി കൗ​ണ്‍​സി​ൽ വു​മ​ണും മേ​യ​ർ കാ​ന​ടി കാ​ന്‍റി​ഡേ​റ്റു​മാ​യ കോ​ർ ഗ​യീ​ഗോ ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഫീ​നി​ക്സ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ജാ​ക്കോ​ബേ​റ്റ് പ​ള്ളി​യി​ലെ ഫാ. ​സ​ജി മാ​ർ​ക്കോ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം കൈ​മാ​റി. ഗീ​താ രാ​ജ​യും ശി​ൽ​പ പൌ​ളി​യും പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ അ​വ​താ​ര​ക​രാ​യി​രു​ന്നു. ഈ​ശ്വ​ര​പ്രാ​ത്ഥാ​ന​യോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സാ​ന്താ​ക്ലോ​സി​ന്‍റെ ക്രി​സ്മ​സ് ന​വ​വ​ൽ​സ​ര സ​ന്ദേ​ശ​ത്തോ​ടെ അ​വ​സാ​നി​ച്ചു.

വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റേ​കി. മാ​ർ​ഗ്ഗം​ക​ളി, കി​സ്മ​സ് ക​രോ​ൾ കോ​മ​ഡി സ്കി​റ്റ് തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചാ​രു​ത​യേ​റി. ശ്രീ​കു​മാ​ർ ന​ന്പ്യാ​റി​ന്‍റെ​യും ബി​നു ത​ങ്ക​ച്ച​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ത​യ്യാ​റാ​ക്കി​യ ക്രി​സ്മ​സ് സ​ദ്യ വ​ള​രെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യി​രു​ന്നു. പ​രി​പാ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച അ​രി​സോ​ണ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും അ​രി​സോ​ണ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​മ്മ​റ്റി ഹൃ​ദ​യ​പൂ​ർ​വ്വം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: മോ​ഹ​ന​ൻ പി.​പി.