ലോ​ക കേ​ര​ള​സ​ഭ​യി​ലേ​ക്ക് വ​നി​ത പ്ര​തി​നി​ധി​യാ​യി ആ​നി ലി​ബു
Thursday, January 11, 2018 10:11 PM IST
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ന​ക​ത്തും ഇ​ന്ത്യ​യി​ലെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ത്യ​ക്കു​പു​റ​ത്തും വ​സി​ക്കു​ന്ന പ്ര​വാ​സി​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ട് രൂ​പീ​ക​രി​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ​യി​ലേ​ക്ക് അ​മേ​രി​ക്ക​ൻ സം​ഘ​ട​നാ രം​ഗ​ത്തു​നി​ന്നും ആ​നി ലി​ബു ഒ​രു വ​നി​ത കൂ​ടി പ്ര​വ​ർ​ത്ത​ന നി​ര​ത​യാ​കു​ന്നു.

ജ​നു​വ​രി 12 ,13 തീ​യ​തി​ക​ളി​ൽ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ മാ​തൃ​ക​യി​ൽ കൂ​ടു​ന്ന ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും, ഇ​ത് ഒ​രു അം​ഗീ​കാ​ര​മാ​ണെ​ന്നും ആ​നി ലി​ബു പ​റ​ഞ്ഞു.

ലോ​ക കേ​ര​ള സ​ഭ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും, പ്ര​തി​സ​ന്ധി​ക​ളും ച​ർ​ച്ച ചെ​യ്യാ​നും, അ​വ​യ്ക്കു പ​രി​ഹാ​രം കാ​ണാ​നും, അ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പ്ര​വാ​സി ലോ​ക​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്താ​നും പ​റ്റു​ന്ന ന​ല്ലൊ​രു വേ​ദി​യാ​യി​രി​ക്കും ലോ​ക കേ​ര​ള​സ​ഭ.
ആ​നി ലി​ബു വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ന​വം​ബ​റി​ൽ വി​യ​ന്ന​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ഈ ​പ​ദ​വി​യി​ൽ ആ​നി ലി​ബു എ​ത്തി​യ​ത്. കേ​ര​ളം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ മ​റ്റ് നാ​ല് അം​ഗം കൂ​ടി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട് .

ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ ആ​ദ്യ വ​നി​താ ട്ര​സ്റ്റി എ​ന്ന പ​ദ​വി​ക്ക​ർ​ഹ​യാ​യ ആ​നി ലി​ബു വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ല്ലാ​തെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഫി​ലിം അ​വാ​ർ​ഡി​ന്‍റെ ഡ​യ​റ​ക്ട​ർ, ന്യൂ​യോ​ർ​ക്ക് മീ​ഡി​യാ ക​ണ​ക്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ഫ്രീ​ഡി​യ എ​ന്‍റർറ്റൈ​ന്‍റി​ന്‍റെ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ, കാ​ൻ​സ​ർ റി​സേ​ർ​ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ബാ​ൾ​ട്ടി​മോ​ർ ഡ​യ​റ​ക്ട്ർ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​നി ലി​ബു പ്ര​വ​ർ​ത്ത​ന​നി​ര​ത​യാ​കു​ന്നു.