ജയിംസ് കോലടിയിലിന്‍റെ സംസ്കാരം ജനുവരി 16-ന്
Friday, January 12, 2018 2:46 PM IST
ഷിക്കാഗോ: കഴിഞ്ഞ ദിവസം ഷിക്കാഗോയിൽ നിര്യാതനായ ജയിംസ് കോലടിയിലി(38) ന്‍റെ സംസ്കാര ചടങ്ങുകൾ, ചൊവ്വാഴ്ച രാവിലെ 9.30 നു മോൻട്ടൻ ഗ്രോവ് ക്നാനായ കാത്തലിക് ദേവാലയത്തിൽ ആരംഭിക്കുന്നതും തുടർന്ന് നൈൽസിലുള്ള മേരി ഹിൽ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. ജനുവരി 15-നു തിങ്കളാഴ്ച വൈകുന്നേരം നാലു മുതൽ 8.30 വരെ മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

കിടങ്ങൂർ കോലടിയിൽ ജോസ്(റിട്ട.പ്രൊഫസർ ഉഴവൂർ സെന്‍റ് സ്റ്റീഫൻസ് കോളേജ്) ആലീസ് (കൂവക്കാട്ടിൽ) ദന്പതികളുടെ പുത്രനാണ.് ഭാര്യ സ്നേഹ ജയിംസ്, പാല വെട്ടുകല്ലേൽ പരേതനായ ജോസ് പീറ്ററിന്‍റെയും -ടെസി (പതിയിൽ)യുടെയും പുത്രിയാണ്.

മക്കൾ: അലീസിയ, ജോസഫ്, റ്റെസിയ.
സഹോദരങ്ങൾ പിങ്കി സുനിൽ മുളവേലിപ്പുറത്ത്, പ്രീതി ഡേവിഡ് ആക്കാത്തറ പിറവം, പ്രിയങ്ക മാത്യു വിളങ്ങാട്ടുശ്ശേരിൽ(കണ്ണങ്കര) എന്നിവരാണ്.