ഹുസ്റ്റണിൽ മകരവിളക്ക് ജനുവരി 14-ന്
Friday, January 12, 2018 2:47 PM IST
ഹൂസ്റ്റൻ: ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീധർമ്മശാസ്താ നടയിൽ 2018 ജനുവരി 14-നു ഞായറാഴ്ച ആചാര അനുഷ്ടാനങ്ങളോടെ മകരവിളക്ക് ഉത്സവം ആഘോഷിക്കുന്നു. അയ്യപ്പഭജന, അഷ്ടോത്തരം, ദീപാരാധന, പടിപൂജഎന്നീ ആചാരങ്ങൾ ഈ ഉത്സവത്തിന്‍റെ പ്രത്യേകതകളാണ്. സത്യൻപിള്ള, ബിജുമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ ഭജനയും
താളമേളാദികളോടുകൂടിയുള്ള ദീപാരാധയും ചുറ്റുവിളക്കും വൈകുന്നേരം 8.45ന് പടിപൂജയും കഴിഞ്ഞ് ഹരിവരാസനം പാടി ശ്രീധർമ്മശാസ്താവിനെ പള്ളിയുറക്കുന്നതോടെ മകരവിളക്കിന് പൂർണ്ണതയാകും തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കും.

പുഷ്പാഭിഷേകം, ത്രികാല പൂജ, അയ്യപ്പവിളക്ക്, പടിപൂജ, അന്നദാനം എന്നിവ നടത്താനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 713 729 8994, ഡോ. ബിജു പിള്ള , 832 247 3411 പ്രസിഡന്‍റ്), ശശിധരൻ നായർ (വൈസ് പ്രസിഡന്‍റ്) 832 860 0371.

റിപ്പോർട്ട്: ശങ്കരൻകുട്ടി