ന്യൂയോർക്ക്: ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്റെ പിതാവും മുൻ ഗവണ്‍മെൻറ് കോണ്‍ട്രാക്ടറുമായിരുന്ന മുവാറ്റുപുഴ ഉരൂമന പടിയെടത്തു വി. ഇട്ടൻപിള്ള (97)യുടെ നിര്യാണത്തിൽ ഫൊക്കാന ദുഃഖം രേഖപ്പെടുത്തി. ഭാര്യ പരേതയായ ഏലിയാമ്മ ഇട്ടൻപിള്ള. സാമൂഹിക പ്രവർത്തകനും സഭാ നേതാവുമായ അദ്ദേഹം ഉൗരമന സെന്റ് ജോർജ് താബോർ ചർച്ചിന്റെ സ്ഥാപകനും , കോലഞ്ചേരി മലങ്കര മെഡിക്കൽ കോളജ്, സെന്റ് പീറ്റേഴ്സ് കോളജ് എന്നിവയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ദീർഘകാലം പള്ളി ട്രസ്റ്റി ആയും ഭദ്രാസന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
മറ്റുമക്കൾ: മേരി ഈപ്പൻ, ഫൊക്കാന നേതാവും മുൻ യോങ്കേഴ്സ് മലയാളീ കമ്മ്യൂണിറ്റി അസോസിയേഷന്റെ പ്രസിഡന്റുമായിരുന്ന ഷെവ. ജോർജ് ഇട്ടൻ, ജെയ്ംസ് ഇട്ടൻ, ഡെയ്സി പോൾ എന്നിവരും. മരുമക്കൾ: റവ. ഈപ്പൻ ഈഴമാലിൽ കോർ എപ്പിസ്കോപ്പ, മേരി ജോർജ്, സെലിനാമ്മ ജെയിംസ്, ജസി ഇട്ടൻ, എബി പോൾ(ന്യൂയോർക്ക് ട്രാൻസിസ്റ്റ് അതോറിറ്റി). സംസ്കാരം 14 ഞായറാഴ്ച രണ്ടിന്് സെന്റ് ജോർജ് താബോർ ചർച്ചിൽ.
വി. ഇട്ടൻപിള്ളയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആ·ാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായും ഫൊക്കാനാ പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗിസ്, വൈസ് പ്രസിഡന്റ ്ജോസ് കാനാട്ട്, അസോ. സെക്രട്ടറി ഡോ. മാത്യു വർഗീസ്, അഡീഷണൽ അസോ. സെക്രട്ടറി ഏബ്രഹാം വർഗീസ്, അസോ. ട്രഷറർ ഏബ്രഹാം കളത്തിൽ, അഡീ. അസോ. ട്രഷറർ സണ്ണി മറ്റമന , ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗിസ്, ഫൗണ്ടഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കണ്വൻഷൻ ചെയർമാൻ മാധവൻ നായർ ,ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രട്ടറി ടെറൻസണ്‍ തോമസ്, നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ