ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ക്രി​സ്മ​സ് പു​തു​വ​ത്സ​ര സം​ഗ​മം ജ​നു​വ​രി 20ന്
Friday, January 12, 2018 10:23 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര കു​ടും​ബ സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ജ​നു​വ​രി 20 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ദേ​ശി റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ചാ​ണ് (209, FM 1092 Rd, Stafford, TX,77477) പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഹൂ​സ്റ്റ​ണി​ലു​ള്ള എ​ല്ലാ തി​രു​വ​ല്ല നി​വാ​സി​ക​ളെ​യും ഈ ​സം​ഗ​മ​ത്തി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പു​തി​യ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പെ​ടു​ന്ന​തി​നും തി​രു​വ​ല്ല നി​വാ​സി​ക​ൾ​ക്കു അ​ന്യോ​ന്യം പ​രി​ച​യം പു​തു​ക്കു​ന്ന​തി​നും ഗൃ​ഹാ​തു​ര അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ടു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​കു​ടും​ബ സം​ഗ​മം വി​ജ​യി​പ്പി​യ്ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു​വെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​ർ​ത്തോ​മാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ റ​വ. എ​സ്. അ​ല​ക്സാ​ണ്ട​ർ ക്രി​സ്മ​സ് പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കും.2018 ലേ​ക്കു​ള്ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ​യും ത​ദ​വ​സ​ര​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഡി​ന്ന​റും തി​രു​വ​ല്ല സം​ഗ​മ സ​ന്ധ്യ​യെ മി​ക​വു​റ്റ​താ​ക്കി മാ​റ്റും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ഉ​മ്മ​ൻ തോ​മ​സ്: 281 467 5642, റോ​ബി​ൻ ഫി​ലി​പ്പ്: 7134084326, ടെ​റി​ഷ് തോ​മ​സ്: 7134496184, തോ​മ​സ് ഐ​പ്പ് : 7137793300, ജോ​ർ​ജ് എ​ബ്ര​ഹാം: 2812358600, ജോ​ർ​ജ് തോ​മ​സ്: 8322793061

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി