ന്യൂയോർക്കിൽ സിഎസ്ഐ സഭ ജോയിന്‍റ് ക്രിസ്മസ് ആഘോഷിച്ചു
Saturday, January 13, 2018 5:28 PM IST
ന്യൂയോർക്ക്: ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) നോർത്ത് അമേരിക്കൻ കൗണ്‍സിൽ റീജണ്‍ ഒന്നും രണ്ടും ക്രിസ്മസ് കരോൾ സർവീസ് ജനുവരി ആറിന് ന്യൂയോർക്ക് വില്ലിസ്റ്റണ്‍ പാർക്കിലുള്ള സിഎസ്ഐ ജൂബിലി മെമ്മോറിയൽ പള്ളിയിൽ നടന്നു. മാർത്തോമ്മ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക് മാർ ഫിലെക്സിനോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി.

നോർത്ത് ഈസ്റ്റ് റീജണിലുള്ള എട്ട് സിഎസ്ഐ ഇടവകകൾ ഗാനങ്ങൾ ആലപിച്ചു. ജോയൽ വർഗീസിന്‍റെ നേതൃത്വത്തിൽ എം. തോമസ് തോമസിന് പ്രണാമം അർപ്പിച്ച് ന്ധമഹത്വത്തിൻ രാജാവ് ആർ’’ എന്ന ഗാനം നൂറിൽപരം ഗായക സംഘാംഗങ്ങൾ ഒന്നുചേർന്ന് ആലപ്പിച്ചു.. നോർത്ത് അമേരിക്കൻ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സെക്രട്ടറി മാത്യു ജോഷ്വാ, മേഖല 1 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കോശി ജോർജ്, ഇടവക വികാരി റവ. സജീവ് സുഗു ജേക്കബ്, സെക്രട്ടറി ഷൈനു ജി. തോമസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി