ഷെറിന്‍റെ മരണം: വളർത്തുപിതാവ് വെസ്‌ലിക്കെതിരേ കൊലക്കുറ്റം
Sunday, January 14, 2018 2:04 AM IST
ഡാ​​​ള​​​സ്: മൂ​​​ന്നു വ​​​യ​​​സു​​​കാ​​​രി ഷെ​​​റി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ വ​​​ള​​​ർ​​​ത്തു പി​​​താ​​​വ് വെ​​​സ്‌​​​ലി മാ​​​ത്യൂ​​​സി​​​നെ​​​തി​​​രേ യു​​​എ​​​സി​​​ലെ ഡാ​​​ള​​​സ് കൗ​​​ണ്ടി കോ​​​ട​​​തി ജൂ​​​റി വെ​​​ള്ളി​​​യാ​​​ഴ്ച കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്തി. കു​​​റ്റം തെ​​​ളി​​​ഞ്ഞാ​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​യോ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വോ ല​​​ഭി​​​ക്കാം. വ​​​ള​​​ർ​​​ത്ത​​​മ്മ സി​​​നി​​​ക്കെ​​​തി​​​രേ കു​​​ഞ്ഞി​​​നെ ഒ​​​റ്റ​​​യ്ക്കാ​​​ക്കി എ​​​ന്ന ഗു​​​രു​​​ത​​​ര കു​​​റ്റ​​​വും ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​രു​​​വ​​​രും അ​​​റ​​​സ്റ്റി​​​ലാ​​​ണ്.

ബിഹാ​​​റി​​​ലെ ന​​​ള​​​ന്ദയി​​​ൽ​​​നി​​​ന്നാ​​​ണ് ദ​​​ന്പ​​​തി​​​ക​​​ൾ ഷെ​​​റി​​​നെ ദ​​​ത്തെ​​​ടു​​​ത്ത​​​ത്. ന​​​വം​​​ബ​​​ർ ആ​​​ദ്യം കാ​​​ണാ​​​താ​​​യ കു​​​ഞ്ഞി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം വീ​​​ട്ടി​​ൽനി​​ന്നു മു​​​ക്കാ​​​ൽ കിലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ക​​​ലു​​​ങ്കി​​​ന​​​ടി​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു.

പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് വെ​​​സ്‌​​​ലി​​​ക്കെ​​​തി​​​രേ കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യ​​​ത്. അ​​​ക്ര​​​മം മൂ​​​ല​​​മു​​​ള്ള ന​​​ര​​​ഹ​​​ത്യ, മ​​​റ്റൊ​​​രാ​​​ൾ ന​​​ട​​​ത്തി​​​യ കൊ​​​ല​​​പാ​​​ത​​​കം എ​​​ന്നീ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്ക​​​ൽ, കു​​​ഞ്ഞി​​​നെ പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്ക​​​ൽ, ഒ​​​റ്റ​​​യ്ക്കാ​​​ക്ക​​​ൽ, അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളും വെ​​​സ്‌്‌​​​ലി​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​ന് പാ​​​ലു​​​ കു​​​ടി​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച ഷെ​​​റി​​​നെ വീ​​​ടി​​​നു പു​​​റ​​​ത്തു നി​​​ർ​​​ത്തി​​​യെ​​​ന്നും കു​​​റ​​​ച്ചു സ​​​മ​​​യം ക​​​ഴി​​​ഞ്ഞു നോ​​​ക്കി​​​യ​​​പ്പോ​​​ൾ ക​​​ണ്ടി​​​ല്ലെ​​​ന്നു​​​മാ​​​ണ് വെ​​​സ്‌​​​ലി ആ​​​ദ്യം മൊ​​​ഴി ന​​​ല്കി​​​യ​​​ത്. കു​​​ഞ്ഞി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​പ്പോ​​​ൾ മൊ​​​ഴി മാ​​​റ്റി. നി​​​ർ​​​ബ​​​ന്ധി​​​ച്ചു പാ​​​ലു​​​ കു​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ൾ തൊ​​​ണ്ട​​​യി​​​ൽ കു​​​രു​​​ങ്ങി കു​​​ഞ്ഞു മ​​​രി​​​ച്ചു​​​വെ​​​ന്നും മൃ​​​ത​​​ദേ​​​ഹം ക​​​ലു​​​ങ്കി​​​ന​​​ടി​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു​​​വെ​​​ന്നും സ​​​മ്മ​​​തി​​​ച്ചു. എ​​​ന്നാ​​​ൽ, ന​​​ഴ്സ് കൂ​​​ടി​​​യാ​​​യ ഭാ​​​ര്യ സി​​​നി വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും സ​​​ഹാ​​​യം തേ​​​ടി​​​യി​​​ല്ല.
കു​​​ഞ്ഞ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ഉ​​​പ​​​ദ്ര​​​വി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നും അ​​​സ്ഥി​​​ക​​​ൾ​​​ക്കു പൊ​​​ട്ട​​​ലു​​​ണ്ടെ​​​ന്നും ശി​​​ശു​​​രോ​​​ഗ​​​വി​​​ദ​​​ഗ്ധ കോ​​​ട​​​തി​​​യി​​​ൽ മൊ​​​ഴി ന​​​ല്കി​​​യി​​​രു​​​ന്നു.

കേ​​​സി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ച ഹൂ​​​സ്റ്റ​​​ണി​​​ലെ ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സ​​​ൽ ജ​​​ന​​​റ​​​ൽ അ​​​നു​​​പം റോ​​​യ്ക്ക് ഡാ​​​ള​​​സ് കൗ​​​ണ്ടി അ​​​ന്‍റോ​​​ർ​​​ണി ഫെ​​​യ്ത് ജോ​​​ൺ​​​സ​​​ൺ ന​​​ന്ദി അ​​​റി​​​യി​​​ച്ചു.