റോക്ക് ലാൻഡ് സെന്‍റ് മേരീസ് ചർച്ച് ഫാമിലി നൈറ്റ് ഹൃദ്യമായി
Monday, January 15, 2018 2:48 PM IST
ന്യുയോർക്ക്: റോക്ക് ലാൻഡ് സെന്‍റ് മേരീസ് സീറോ മലബാർ കാത്തലിക്ക് ചർച്ചിന്‍റെ എട്ടാമതു ഫാമിലി നൈറ്റ്, കൂട്ടായ്മയുടെയും കലകളുടെയും സംഗമവേദിയായി. ഫാമിലി നൈറ്റ് ഉദ്ഘാടനം ചെയ്ത റോക്ക് ലാൻഡ് കൗണ്ടി എക്സിക്യൂട്ടിവ് എഡ് ഡേ ഇലക്ഷനിൽ തനിക്കു രണ്ടാമതൊരു അവസരം നൽകിയ വോട്ടർമാർക്ക് നന്ദി പറഞ്ഞു.

ഫാമിലി നൈറ്റിന്‍റെ പ്രധാന സംഘാടകരായ ജനറൽ കണ്‍ വീനർ വർഗീസ് പന്തപ്പാട്ട് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ആഷ് ലി കാടംതോട്ട് നന്ദിയും പറഞ്ഞു. ട്രീസ റോയ് അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോളും പങ്കെടുത്തു

ഇടവകയിൽ നിലനിക്കുന്ന ഐക്യത്തിന്‍റെയും സൗഹ്രുദത്തിന്‍റെയും തെളിവാണു ഓരൊ വർഷവും മികവുറ്റ രീതിയിൽ നടത്തുന്ന ഫാമിലി നൈറ്റ് എന്ന് വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് ചൂണ്ടിക്കാട്ടി.

ചടങ്ങിൽ വിവാഹത്തിന്‍റെ നാൽപ്പതും, ഇരുപത്തഞ്ചും വർഷങ്ങൾ പിന്നിട്ട ദന്പതികളെ ചടങ്ങിൽ ആദരിച്ചു. 40 വർഷം പിന്നിട്ട നാലു ദന്പതികളും 25 വർഷം പിന്നിട്ട ഏതാനും ദന്പതികളും വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് ചൊല്ലിയ പ്രാർഥന ഏറ്റു ചൊല്ലി വിവാഹ വ്രത വാഗ്ദാനം പുതുക്കി. ഡോ. ബെന്നി ഒൗസേപ്പ് ചടങ്ങിന്‍റെ എംസി ആയിരുന്നു. ഇടവകയിൽ പുതിയ അംഗത്വമെടുത്ത കുടുംബങ്ങളെയും ആദരിച്ചു. ഫാ. അരവിന്ദത്തും സജി മാത്യുവും പുതിയ ഇടവകാംഗങ്ങളെ സ്വാഗതം ചെയ്തു.

ക്നാനായ സെന്‍ററിൽ സോഷ്യൽ അവറോടെ ആരംഭിച്ച പരിപാടികൾ അർദ്ധരാത്രി വരെ നീണ്ടു. ജയിംസ് കാനാച്ചേരിയുടെ നേതൃത്വത്തിൽ ബൈബിൾ ഘോഷയാത്രയോടെ തുടക്കമിട്ട പരിപാടിയിൽ മലയാളം സ്കൂൾ വിദ്യാർഥികൾ പ്രാർഥനാ ഗാനമാലപിച്ചു. തുടർന്ന് എംസിമാരെ പരിചയപ്പെടുത്തി

ഹഡ്സൻ വാലി സ്റ്റെപ്സ്, ന്യു സിറ്റി ഏഞ്ചൽസ്, റോക്ക് ലാൻഡ് സിസ്റ്റേഴ്സ്, എയർമോണ്ട് ഏഞ്ചത്സ്, ഡാൻസിംഗ് ഡാഫൊഡിൽസ്, റോക്ക് ലാൻഡ് ബോയ്സ്, ക്ലാർക്ക്സ് ടൗണ്‍ റോക്കേഴ്സ്, ട്രൈസ്റ്റേറ്റ് ഡാൻസ് കന്പനി, ഫാമിലി ഡാൻസ് , എന്നിവയ്ക്കു പുറമെ മുതിർന്നവരുടെ പ്രതിനിധികളായ ഐശ്വര്യാ റായി ഡാൻസ് കന്പനിയും നൃത്തങ്ങൾ അവതരിപ്പിച്ചു.



എലീനാ മാത്യു, നെഹിൽ ജോ, റിഷോണ്‍ കണ്ടം കുളത്തി, നികിത ജോസഫ്, ജിയ റോസ് വിൻസന്‍റ്, നേഹ ജോ, എന്നിവരുടെ ഗാനങ്ങളും എഡ്വിൻ മാത്യു-രേഖാ മാത്യു,ജോയ്-ലവ്ലി വർഗീസ് എന്നിവരുടെ യുഗ്മ ഗാനവും ഹ്രുദ്യമായി. ജോസഫ് വാണിയപ്പള്ളി കവിത ചൊല്ലി.

യവനിക തീയറ്റേഴ്സ് അവതരിപ്പിച്ച ഒരു സാരിയുടെ സ്വർഗയാത്ര എന്ന നാടകമായിരുന്നു മുഖ്യ ഇനം. സിബി വല്ലൂരാൻ എഴുതി സംവിധാനം ചെയ്തനാടകത്തിൽ ലിജോ പള്ളിപ്പുറത്തു കുന്നേൽ, സാജൻ തോമസ്, ഷൈൻ റോയി, ദിവ്യ സനീഷ്, സനീഷ് ജോസ്, വർക്കി പള്ളിത്താഴത്ത്, ജോസഫ് കാടംതോട്, ടീനോ തോമസ്, മഞ്ഞ്ജു മാത്യു, തോമസ് ജോർജ്, ട്രീസ മാർട്ടിനസ്, ആൽബർട്ട് പറന്പി, ജോസഫ് വയലുങ്കൽ, മൈക്കൽ ജെയിംസ്, , ടോണി-മിനി വെട്ടംവേലിൽ, ജെസ് വിൻ ജിജോ, സെറീന തോമസ്, ജോസ്ലിൻ ജിജൊ, നാദിയ റോയ്, ജിയ വിൻസന്‍റ്, ഡിജോ കലമറ്റം, അൻസ കണ്ടംകുളത്തി, റിന്‍റു മാത്യു, ആനി ചാക്കൊ, റോസ്മി സജി മാത്യു, രഞ്ജിനി സതീഷ്, ജയ മാത്യു, ലീനു വയലുങ്കൽ, മേഘ മാത്യു, സറീന ജേക്കബ്, അഞ്ജലിൻ ജേക്കബ്, സവാന റോയ്, ടി.എ. ചേർത്തല എന്നിവർ വേഷമിട്ടു.
റോയ് ജേകബ്, ടോണി വെട്ടംവേലിൽ, എറിക്ക് ഇമ്മാനുവൽ എന്നിവർ രംഗസജ്ജീകരണം. ജെയ്മോൻ തോമസ് ആക്കനത്ത് രംഗപടം. ശബ്ദവും വെളിച്ചവും ലിജു പള്ളിപ്പുറത്തൂകുന്നേൽ, റോയ് ജേക്കബ്, ഫ്രാൻസിസ് മാത്യു, ചെറിയാൻ മാത്യു.

ചെണ്ടമേളത്തിൽ ജോയ്സ് വെട്ടം, ബെന്നി ജോസഫ്, ബെന്നി ജോർജ്, സ്വപ്ന ബെന്നി, സാജൻ തോമസ്, ക്രിസ്റ്റഫർ തോമസ്, സെറിനാ തോമസ്, വർക്കി പള്ളീത്താഴത്ത്, ഇമ്മാനുവൽ അക്കക്കാട്ട്, മെറിക്ക് ഇമ്മാനുവൽ, ഫ്രെഡേറിക്ക് ഇമ്മാനുവൽ എന്നിവർ പങ്കെടുത്തു.

ജേക്കബ് ചൂരവടി, റോയ് ജേക്കബ്, ജോസഫ് വാണിയപ്പള്ളിൽ, ജോർജ് എടാട്ടേൽ, ജോസ് അക്കക്കാട്ട്, ജോസഫ് തൂന്പുങ്കൽ, റോയ് ജോസഫ്, ജോജോ ജെയിംസ് മുണ്ടാങ്കൽ, ജയിംസ് ഇളന്പുരയിടത്തിൽ, ഇമ്മാനുവൽ ജോണ്‍, ജോസഫ് പള്ളിപ്പുറത്തുകുന്നേൽ, വിജു ചാക്കോ, സെബാസ്യ്റ്റിയൻ ഇമ്മാനുവൽ, നിർമ്മല സെബാസ്റ്റ്യൻ, ജോണ്‍സി ചൂരവടി, തോമസ് ചാക്കോ, സജി കണ്ടംകുളത്തി, മനോജ് കൊല്ലാരത്ത്, ഡൊമിനിക്ക് വയലുങ്കൽ, റെബ്രേക്ക വയലുങ്കൽ, ജോണ്‍ കൊന്പനംതോട്ടത്തിൽ എന്നിവരടങ്ങിയ കമ്മിറ്റിയും ട്രസ്റ്റിമാരായ രാജേഷ് മാത്യു, സിബി ചാക്കോ, സജി മാത്യു, ജെയിൻ ജേക്കബ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ