ഡാകാ പദ്ധതി അവസാനിച്ചു: ട്രംപ്
Monday, January 15, 2018 11:08 PM IST
വാഷിംഗ്ടണ്‍: ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് പ്രോഗ്രാം മിക്കവാറും അവസാനിക്കാറായെന്ന് പ്രസിഡന്‍റ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഇങ്ങനെ സംഭവിച്ചാൽ ഇതിന്‍റെ ഉത്തരവാദിത്തം ഡമോക്രാറ്റുകൾക്കാണെന്നും ട്രംപ് കൂട്ടിചേർത്തു.

ഡാകായെക്കുറിച്ച് വ്യക്തമായ ഒരു കരാർ ഉണ്ടാക്കാൻ താൻ ഒരുക്കമാണെന്നും എന്നാൽ ഡമോക്രാറ്റുകൾ അതിന് തയാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ട്രംപ് സന്ദേശത്തിൽ പറയുന്നു. അതിർത്തി സംരക്ഷിക്കണമെന്ന് ഡമോക്രാറ്റുകൾ ആഗ്രഹിക്കുന്നില്ലെന്നതിന്‍റെ പ്രത്യക്ഷ തെളിവാണ്. അതിർത്തി മതിൽ നിർമിക്കുന്നതിനുള്ള തന്‍റെ നിർദ്ദേശം അംഗീകരിക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതിർത്തിയിലൂടെ ഒഴുകിയെത്തുന്ന മയക്കു മരുന്നുകൾ ഡമോക്രാറ്റുകൾക്ക് പ്രശ്നമല്ലെന്നും ട്രംപ് പറയുന്നു. ഞാൻ പ്രസിഡന്‍റായിരിക്കുന്ന ഈ രാജ്യത്തിലേക്ക് പ്രവേശിക്കുന്നത് തീർത്തും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അല്ലാതെ ലോട്ടറിയിലൂടെ ആയിരിക്കരുതെന്നും ട്രംപിന്‍റെ രണ്ടാമത്തെ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. ഡമോക്രാറ്റുകളുടെ നിസഹകരണം മൂലം ലക്ഷകണക്കിന് യുവാക്കളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കൊപ്പം എത്തിയവരോ, ഇവർക്ക് ഇവിടെ ജനിച്ച കുട്ടികളോ ആണ് ടാകാ പദ്ധതിയിലൂടെ സംരക്ഷിക്കപ്പെടേണ്ടത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ