എക്കോയുടെ സാമൂഹ്യ ബോധവത്കരണ സെമിനാർ 20ന്
Wednesday, January 17, 2018 8:31 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ചും മലയാളി സാമൂഹ്യ മേഖലയിൽ പൊതുജനോപകാരപ്രദമായ ഒട്ടനവധി പരിപാടികൾ ആസുത്രണം ചെയ്ത് സാമൂഹ്യ അവബോധവും ബോധവത്കരണവും നടത്തിവരുന്ന എക്കോയുടെ (ECHO- Enhance Communtiy Through Harmonious Otureach) ആഭിമുഖ്യത്തിൽ ജനുവരി 20 ന് (ശനി) ന്യൂയോർക്കിൽ “ടാക്സ് പ്ലാനിംഗ് ആൻഡ് എസ്റ്റേറ്റ് വർക്ഷോപ്പ്’ സെമിനാർ നടത്തുന്നു.

ഫ്ളോറൽപാർക്കിലുള്ള ടൈസൻ സെന്‍ററിൽ ഉച്ചകഴിഞ്ഞ് 3 മുതൽ നടക്കുന്ന സെമിനാറിൽ പ്രശസ്തരും പ്രഗത്ഭരും പരിചയസന്പന്നരുമായ രവി ബഡ്ലാനി സിപിഎ, വിനോദ് ജി ഏബ്രഹാം സിപിഎ, ഷാജു സാം ഇഎ, എം.എസ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും.

2018 Tax Cuts and Job Acts, International Taxation, Foregin Assets Reporting, Income- Gift- Inheritance Taxes, Personal Tax Planning എന്നീ പ്രധാന വിഷയങ്ങളെ സംബന്ധിച്ചുള്ള ബോധവത്കരണവും ചർച്ചകളും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഡോ. തോമസ് മാത്യു എംഡി 516 395 8523, ബിനു ചാക്കോ RRT, RPSGT 516 996 4611, കോപ്പാറ സാമുവേൽ എം.എസ് 516 993 1355, വർഗീസ് ജോണ്‍ സിപിഎ 917 291 6444, കാർത്തിക് ധമ്മാ 646 552 9400, സാബു ലൂക്കോസ് എംബിഎ 516 902 4300. www.echoforhelp.org

Venue and Time: Tyson Center, 26 North Tyson Ave, Floral Park, NY 11001.
January 20, 2018 @ 3.00 PM.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം