ഹൂസ്റ്റണ്‍ സെന്‍റ് മേരീസിൽ മൂന്നു നോന്പാചരണം 21, 22, 23, 24 തീയതികളിൽ
Wednesday, January 17, 2018 8:38 PM IST
ഹൂസ്റ്റണ്‍ : സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ മൂന്നു നോന്പാചരണവും റിട്രീറ്റും 21, 22, 23, 24 (ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും.

21 ന് വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരത്തോടുകൂടി നോന്പാചരണത്തിനു തുടക്കമാകും. ബുധനാഴ്ച വൈകുന്നേരം വിശുദ്ധ കുർബാനയോടെ സമാപിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം 6.30 നു സന്ധ്യാ നമസ്കാരവും തുടർന്നു റിട്രീറ്റും നടക്കും. സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഐസക് ബി. പ്രകാശ് നേതൃത്വം നൽകും. തിങ്കൾ മുതൽ ബുധൻ വരെ പുലർച്ചെ നാലിന് പ്രഭാത പ്രാർഥനയും 12ന് ഉച്ച നമസ്കാരവും ദേവാലയത്തിൽ നടക്കുമെന്നു വികാരി ഫാ. പി.എം. ചെറിയാൻ അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി