ലോകകേരള സഭ: കേരള ഗവണ്‍മെന്‍റിന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ
Thursday, January 18, 2018 12:33 AM IST
ന്യൂയോർക്ക്: ലോക കേരളസഭ രൂപം കൊണ്ടു കഴിഞ്ഞു. അതിന്‍റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12നും 13നും തിരുവനന്തപുരത്ത് സമ്മേളിക്കുകയും ചെയ്തു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കും കേന്ദ്ര ഗവണ്‍മെന്‍റിനുപോലും അനുകരിക്കാൻകഴിയുന്ന മാതൃകകൾ സൃഷ്ടിക്കാൻ കേരളത്തിനുകഴിഞ്ഞു. ലോകത്തിലുള്ള മലയാളികളുടെ ഉന്നമനത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട ഒരു സഭ എന്ന് മാത്രമായേ ഇതിനെ കാണുന്നുള്ളൂ. മലയാളികളുടെ സാമൂഹിക,സാംസ്കാരിക, സാന്പത്തിക വളർച്ചയ്ക്ക് ലോക കേരള സഭ മുന്നിലുണ്ടാകുമെന്നതാണ് നാം പ്രതിക്ഷിക്കുന്നത്.

പിണറായി ഗവണ്‍മെന്‍റ് അധികാരത്തിൽ വന്നതിനുശേഷം ഫൊക്കാന നേതാക്കളും മുഖ്യമന്ത്രിയുമായി ചർച്ചനടത്തുകയും പ്രവാസികളുൾടെ പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കൗണ്‍സിലും അതുപോലെ വളരെ നേരത്തേ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസവും നടപ്പാക്കണം എന്ന് വളരെ ശക്തമായി ആവശ്യപ്പെടുകയും ഉണ്ടായി .ലോക കേരള സഭയുടെ ഭാഗമായി നടന്ന സമ്മേളനങ്ങളും ഉപസമ്മേളങ്ങളും

ഫൊക്കാന മുന്നോട്ടുവച്ച ആവശ്യം മുൻഗണന നൽകിയ അജണ്ടകളാണ് കേരള ഗവണ്‍മെന്‍റ് നടപ്പാക്കിയത്. ഫൊക്കാനയുടെ വളരെ നാളായുള്ള ആവശ്യങ്ങൾ ഗവണ്‍മെന്‍റ് അനുഭാവപൂർവം പരിഗണിച്ചു എന്നകാര്യത്തിൽ ഫൊക്കാനക്ക് അതിയായ സാന്തോഷം ഉണ്ട്.

ലോക കേരളസഭ രൂപീകരിച്ചതോട് ആഗോള മലയാളികൾക്ക് എല്ലാമായി എന്ന ഒരു തോന്നൽ ഫൊക്കാനയ്ക്കില്ല എങ്കിലും പ്രവാസികളുടെ കാര്യത്തിൽ നല്ല ഒരു തുടക്കം എന്നരീതിയിൽ ഇതിനെ അധിമാനത്തോട് കാണുന്നു. ആഗോളമലയാളികൾക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുവാനും അതിനു ഒരു വേദി ഒരുക്കുന്നു എന്ന നിലയിലും ഫൊക്കാനാക്ക് അതിയായ സന്തോഷം ഉണ്ട്. കൊട്ടിഘോഷിച്ച് ഒരു സമ്മേളനം നടത്തുകയെന്നതിനപ്പുറം അതിനുശേഷവും അത് ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയണം. ചർച്ച ചെയ്യുന്ന കാര്യങ്ങൾ നിയമങ്ങൾ ആക്കാനും അത് നടപ്പാക്കാനുള്ള സംവിധാനങ്ങളും വേണം. ഒന്നാംസമ്മേളനം അംഗീകരിക്കുന്ന മാർഗരേഖ പിന്തുടർന്ന് വേണ്ട നടപടി കൈക്കൊള്ളാൻ സഭയുടെ സെക്രട്ടറിയറ്റും കേരള സർക്കാരും പ്രതിജ്ഞാബദ്ധമാണ്. ഒന്നാംസമ്മേളനത്തെ തുടർന്ന് ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി രണ്ടുവർഷത്തിനുള്ളിൽ ചേരുന്ന രണ്ടാമത് സമ്മേളനം പരിശോധിക്കും എന്നാണ് ഗവണ്‍മെന്‍റ് വ്യക്തമാക്കുന്നത്.

അമേരിക്കയിലെ മലയാളികളുടെ കുടിയേറ്റം തുടങ്ങിയത് നഴ്സുമാരിലൂടെയാണ് അതിനുശേഷം ഐടി മേഖലയുമായി ബന്ധപ്പെട്ടാണ് വളരെ അധികം മലയാളികൾ അമേരിക്കയിൽ എത്തിയത്. ഇവരുടെയല്ലാം

പ്രതിനിധികളെ ഉൾപെടുത്താൻ കഴിഞ്ഞു എന്നത് ഫൊക്കാനയെ സംബന്ധിച്ചിടത്തോളം അഭിമാനം കൊള്ളുന്നു. അമേരിക്കയിലെ മെഡിക്കൽ രംഗത്ത് പ്രശസ്തി ആർജിച്ച ഡോ. എം. അനിരുദ്ധൻ, ഡോ. എം.വി.പിള്ള, മെഡിക്കൽ ബിസിനസിൽ പ്രശസ്തനായ ജോസ് കാനാട്ട്, ഐടി രംഗത്ത് ശോഭിക്കുന്ന സതീശൻ നായർ, അമേരിക്കയിലെ പത്രപ്രവർത്തകനായ സുനിൽ തൈമറ്റം, സാമുഖ്യ സാംസ്കാരിക രംഗങ്ങളിൽ ശോഭിക്കുന്ന ഇ.എം. സ്റ്റീഫൻ എന്നിവരുടെ നിയമനത്തിലൂടെ എല്ലാവരുടെയും പ്രതിനിധികളെ സഭയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളതാണ്. കൂടാതെ വളരെ അധികം ഫൊക്കാന നേതാക്ക·ാരും അമേരിക്കയിൽ സാമുഖ്യ സംസ്കാര രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തികൾ ക്ഷണിതാക്കളായും പങ്കെടുത്തു.

പ്രവാസികൾക്കിടയിൽ വ്യത്യസ്ത തരത്തിലുള്ള പലതരം കൂട്ടായ്മകൾ സജീവമാണ്. ഇതിൽ ഫൊക്കാനയും മുഖ്യമായ ഒരു കൂട്ടായ്മക്ക് നേതൃത്വം നൽകുന്നു. ഈ കൂട്ടായ്മകൾ ഒരർഥത്തിൽ കേരള സംസ്കാരത്തിന്‍റെ കളിത്തൊട്ടിലുകളാണ് എന്നുപറയാം. പുറം കേരളം മലയാളം സംസാരിക്കുവാനും പ്രചരിപ്പിക്കാനും പഠിക്കുന്നു. സാഹിത്യവും കലയും ആസ്വദിക്കുന്നു,പ്രചരിപ്പിക്കുന്നു, ഇതിനെല്ലാം മലയാളികൾക്ക് വേണ്ടുന്ന പ്രചോദനം നൽകുന്നു . ഇന്ന് കേരളം ജീവിക്കുന്നത് സംസ്ഥാനത്തിന്‍റെ അതിർത്തിക്കുള്ളിൽ മാത്രമല്ല, കേരളീയർ ലോകത്ത് എവിടെയെല്ലാം എത്തിച്ചേർന്നിട്ടുണ്ടോ അവിടെയെല്ലാമായാണ്.പുതിയ തലമുറയെ വാർത്തെടുക്കുന്ന കാര്യത്തിൽ നാം പ്രേത്യേകം ശ്രദ്ധികേണ്ടതുണ്ട്. നാളത്തെ നമുടെ തലമുറ അമേരിക്കക്കാരാകാതെ അമേരിക്കൻ മലയാളികളായി ജീവിക്കുവാൻ സഹായിക്കുക എന്നതാണ് ഫൊക്കാനയുടെ ഒരു ലക്ഷ്യവും.

ഫൊക്കാനയുടെ ആരംഭകാലം മുതൽ ഇന്നുവരെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഫോക്കനയോളം സജീവമായി കേരളാ സമൂഹത്തിൽ ഇടപെട്ട മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ല . അതുകൊണ്ടു തന്നെ ആയിരിക്കും ഫൊക്കാനയുടെ ഭാഷക്ക് ഒരു ഡോളറും മറ്റ് ജീവ കാരുണ്യ പദ്ധതികളും ലോകകേരളസഭയിൽ പ്രേത്യകം ചർച്ചക്ക് ഇടയാക്കിയതും. വളരെ അധികം പുതിയ പദ്ധിതികൾ ലോകകേരളസഭയിൽ പ്രഖ്യാപിക്കുകയുണ്ടായി. ഇത് എത്രമാത്രം നടപ്പാക്കുന്നു എന്ന് കാത്തിരുന്ന് കാണാം. എന്തായാലും ഈ ഒരു തുടക്കത്തിന് കേരള ഗവണ്‍മെന്‍റിന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ