ശോശാമ്മ ഇടിക്കുള ന്യൂജഴ്സിയിൽ നിര്യാതയായി
Thursday, January 18, 2018 12:44 PM IST
പ്രക്കാനം മുട്ടാണിയിൽ പരേതനായ റവ.ഡോ. എം.ഇ. ഇടിക്കുള കോർഎപ്പിസ്കോപ്പയുടെ ഭാര്യ ശോശാമ്മ ഇടിക്കുള (84) ന്യൂജഴ്സിയിൽ നിര്യാതയായി. അടൂർ വടക്കേടത്ത് തോട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ: സാജി, സേബു. മരുമക്കൾ: ജറി, ലോറി.ചെറുമക്കൾ: സാമുവേൽ, അലീസിയ, സാമന്ത.

പൊതുദർശനം ജനുവരി 19-നു വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒന്പതു വരെ പാർക്ക് ഫ്യൂണറൽ ചാപ്പലിൽ. (Park Funeral Chappel, 2175 Jericho Turnpike, Garden city Park, NY 11040.).

സംസ്കാര ശുശ്രൂഷകൾ ജനുവരി 20-നു ശനിയാഴ്ച നിക്കളാവോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ രാവിലെ എട്ടു മുതൽ 10.30 വരെ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ (St. Gregorios Orthodox Church 175 Cherry Ln, Floral Park, NY 11001). തുടർന്ന് സംസ്കാരം പതിനൊന്നിനു ഓൾ സെയിന്‍റ്സ് (All Saints Cemetry, 855 Middle Neck Rd, Great Neck, NY 11024) സെമിത്തേരിയിലും.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. മാത്യു വർഗീസ് (734 634 6616), വർഗീസ് രാജൻ (516 775 8174), ഈപ്പൻ ചാക്കോ (516 849 2832). രാജൻ ഡിട്രോയിറ്റ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം