മധുരം 18 മെഗാഷോ ഹൂസ്റ്റണിൽ മെയ് അഞ്ചിനു
Saturday, January 20, 2018 3:25 PM IST
ഹൂസ്റ്റണ്‍: മലങ്കര സെൻറ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളി പുതുതായി നിർമ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാർത്ഥം 2018 മെയ് മാസം അഞ്ചാം തീയതി പ്രശസ്ത സിനിമാതാരം ബിജു മേനോൻ നയിക്കുന്ന സൂപ്പർ ഹിറ്റ് മെഗാഷോ ’മധുരം 18’ മിസോറി സിറ്റിയിലുള്ള സെന്‍റ് ജോസഫ് ഹാളിൽ വച്ചു നടത്തപ്പെടുന്നു . ബിജു മേനോടൊപ്പം കലാഭവൻ ഷാജോണ്‍ ,രാഹുൽ മാധവ് ,ശ്വേതാ മേനോൻ, മിയാ ജോർജ്, ശ്രിന്ദ, നോബി, സാജു നവോദയ, കലാഭവൻ സുധി, നജീം അർഷാദ്, രാജേഷ് പറവൂർ തുടങ്ങി ഇരുപത്തഞ്ചോളം കലാകാരൻമാർ സംവിധായകൻ ഷാഫിയുടെ അവതരണത്തിൽ ഹൂസ്റ്റണിൽ എത്തുന്നു.

പരിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിൽ 1977 ഹൂസ്റ്റണിൽ സ്ഥാപിതമായ സെന്‍റ് മേരീസ് യാക്കോബായ ദേവാലയം ധാരാളം വിശ്യാസികളുടെ പ്രാർത്ഥനയിലും പ്രയത്നത്തിലും ഒരു മനോഹരമായ പുതിയ ദേവാലയത്തിന്‍റെ നിർമാണത്തിലാണ് . കേരളത്തിലെ യാക്കോബായ ദേവാലയങ്ങളുടെ രൂപഭംഗി അതേപടി നിലനിർത്തിക്കൊണ്ടാണ് ഈ പുതിയ ദേവാലയം ഉയരുന്നത് .ഈ പ്രോഗ്രാമിൽ നിന്ന് കിട്ടുന്ന തുക ദേവാലയത്തിന്‍റെ വിവിധ നിർമ്മാണപ്രവർത്തനങ്ങൾക്കു ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു.

ഇതിനോടകം ഈ പ്രോഗ്രാമിന്‍റെ മെഗാ സ്പോണ്‍സർ ആയി J C VICTORY CAREER INSTITUTE (Jessy Cecil), ഗ്രാൻഡ് സ്പോണ്‍സർ ആയി PROMPT REALTY (John W Varghese), ഗോൾഡ് സ്പോണ്‍സർ ആയി TRIMCOS LLC(Santhosh Mukkerjee) എന്നിവരും , Desi Restaurant,Gazhal Indian Restaurant,Anns Grocers,Lakshmi Dance School, RVS Insurance,Crown Furniture തുടങ്ങി നിരവധി സ്ഥാപനങ്ങളും സഹായസന്നദ്ധത അറിയിച്ചിട്ടുണ്ട്. VVIP,VIP&ECONOMY തലങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്.

സ്പോണ്സർഷിപ്പിനും , ടിക്കറ്റുകൾക്കും ബന്ധപ്പെടുക :Rev FR Pradosh Mathew: (405) 638-5865 ,Program Coordinater : Shinu Abraham: (832) 998-5873 , Secretary:Chandy Thomas: (832) 692-3592 ,Tresurar :Sony Abraham:(832) 633-5970 . ബോബി ജോർജ് ,ഹൂസ്റ്റണ്‍ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം