ക്നാനായ കാത്തലിക്ക് റീജിണ്‍ നുഹറാ മാഗസിൻ പ്രകാശനം ചെയ്തു
Monday, January 22, 2018 11:42 AM IST
ഷിക്കാഗോ: ക്നാനായ റീജിയന്‍റെ ഓണ്‍ലൈൻ മാസികയായ നുഹറാ പ്രകാശനം ചെയ്തു. ജനുവരി 20-നു ശനിയാഴ്ച മോർട്ടൻ ഗ്രോവ് സെന്‍റ് മേരിസ് ക്നാനായ ദേവാലയത്തിൽ ദിവ്യബലിക്കുശേഷം അനേകം യുവജനങ്ങളുടെ സാന്നിധ്യത്തിൽ ക്നാനായ റീജിയൻ ഡയറക്ടർ മോണ്‍. തോമസ് മുളവനാൽ മാസികയുടെ പ്രഥമ ലക്കം ഓണ്‍ലൈനിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് പ്രകാശനകർമ്മം നിർവഹിച്ചത്.

നോർത്ത് അമേരിക്കയിലെ ക്നാനായ ജനതയുടെ ആത്മീയ ഉന്നമനത്തിനും സാമുദായിക പരിചയത്തിനും ഈ മാസിക സഹായകമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ടിറ്റോ കണ്ടാരപ്പള്ളിൽ, സിബി കൈതക്കതൊട്ടിൽ,ടോണി കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളന്പേൽ, ക്രിസ് കട്ടപ്പുറം എന്നിവർ ചടങ്ങിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
സ്റ്റീഫൻ ചൊള്ളന്പേൽ (പി.ആർ.ഒ) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം