ഒ​ന്‍റാ​റി​യോ​വി​ലെ ആ​ദ്യ ഫ്ര​ഞ്ച് യൂ​ണി​വേ​ഴ്സി​റ്റി​യ്ക്ക് പീ​ൽ റീ​ജ​ണ്‍ ആ​തി​ഥേ​യ​ത്വം ഏ​കും
Monday, January 22, 2018 11:02 PM IST
ഒ​ന്‍റാ​റി​യോ: ഒ​ന്‍റാ​റി​യോ​വി​ലെ ആ​ദ്യ​ത്തെ ഫ്ര​ഞ്ച് ഭാ​ഷ യൂ​ണി​വേ​ഴ്സി​റ്റി​യ്ക്കു പീ​ൽ റീ​ജ​ണ്‍ ആ​തി​ഥേ​യ​ത്വം ഏ​കും. 2016 ൽ ​പ്ലാ​നിം​ഗ് ബോ​ർ​ഡാ​ണ​അ ഫ്ര​ഞ്ച് യൂ​ണി​വേ​ഴ്സി​റ്റി എ​ന്ന ആ​ശ​യം ഉ​ന്ന​യി​ച്ച​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഒ​ന്‍റാ​റി​യോ ഗ​വ​ണ്‍​മെ​ന്‍റും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ബ്രാം​പ്ട​ണി​ൽ തു​ട​ങ്ങാ​നി​രി​ക്കു​ന്ന പു​തി​യ യൂ​ണി​വേ​ഴ്സി​റ്റി​യോ​ട് ചേ​ർ​ന്നോ, അ​ല്ലാ​തെ​യോ ആ​യി​ട്ടാ​യി​രി​ക്കും ഫ്ര​ഞ്ച് യൂ​ണി​വേ​ഴ്സി​റ്റി തു​ട​ങ്ങു​ക.

പ്ലാ​നിം​ഗ് ബോ​ർ​ഡി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഒ​ന്‍റാ​റി​യോ​യു​ടെ തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ഫ്ര​ഞ്ച് ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും യൂ​ണി​വേ​ഴ്സി​റ്റി പ്ര​വ​ർ​ത്തി​ക്കു​ക. 430,000 നു​മേ​ൽ ആ​ളു​ക​ൾ ജി ​റ്റി​എ​യി​ൽ ഫ്ര​ഞ്ച് ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നാ​ണു സ​ർ​ക്കാ​ർ ക​ണ​ക്ക്. പീ​ൽ സ്കൂ​ൾ ബോ​ർ​ഡ് ഗ്രെ​ഡ് ഒ​ന്ന് മു​ത​ൽ ഫ്ര​ഞ്ച് മീ​ഡി​യം സ്കൂ​ളു​ക​ളും, എ​ക്സ​റ്റ​ൻ​ഡ​ഡ് ഫ്ര​ഞ്ചും, ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ കോ​ർ ഭാ​ഷ​യാ​യും ഫ്ര​ഞ്ചു പ​ഠ​ന​ത്തി​ന് സ്വ​കാ​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

2022നു ​മു​ൻ​പാ​യി പു​തി​യ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ക്യു​ബ​ക്ക് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഫ്ര​ഞ്ചു​ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​ർ ജി​ടി​എ​യി​ൽ ആ​ണു​ള്ള​ത്. 611500 പേ​ർ ഫ്ര​ഞ്ചു ഭാ​ഷ​ക്കാ​ർ എ​ന്നാ​ണ് ക​ണ​ക്ക്. പൊ​തു ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും എ​ന്നും പ്ലാ​നിം​ഗ് ബോ​ർ​ഡ​റി​യി​ച്ചു. ഇ​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ആ​യി​രി​ക്കും യൂ​ണി​വേ​ഴ്സി​റ്റി ഏ​തു ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ സ്ഥാ​പി​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കു​ക 2015-2016 കാ​ല​ത്തു 87.9 മി​ല്യ​ണ്‍ ഡോ​ള​ർ ഫ്ര​ഞ്ച് ഭാ​ഷ​യു​ടെ ഉ​ന്ന​മ​ന​ത്തി​നു മാ​ത്ര​മാ​യി സ​ർ​ക്കാ​ർ ചെ​ല​വി​ട്ടി​ട്ടു​ണ്ട്.