ഡോ. ​സു​ജ ജോ​സ് ഫൊ​ക്കാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി മ​ത്സ​രി​ക്കു​ന്നു
Tuesday, January 23, 2018 10:05 PM IST
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 2018-2020 ക​മ്മ​റ്റി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള ഡോ. ​സു​ജ ജോ​സ് മ​ത്സ​രി​ക്കും. ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലും സം​ഘ​ട​നാ​ത​ല​ത്തി​ലും ധാ​ർ​മ്മി​ക​ബോ​ധ​ത്തോ​ടെ​യും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും പ്ര​വ​ർ​ത്തി​ച്ചു ത​ന്‍റെ ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ള്ള നി​ര​വി​ധി വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യി​ലെ ക​ലാ സം​സ്ക​രി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സു​ജ വു​മ​ണ്‍​സ് ഫോ​റം ന്യൂ ​ജേ​ഴ്സി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​ത്തി​നു ഉ​ട​മ​യാ​ണ് ഡോ. ​സു​ജ ജോ​സ്. മി​ക​ച്ച സം​ഘാ​ട​ക, ഗാ​യി​ക, ന​ർ​ത്തി​കി, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ, എം​സി തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്രാ​വി​ണ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള സു​ജ ജോ​സ് ഏ​വ​ർ​ക്കും സു​പ​രി​ചി​ത​യാ​ണ്. ക​ലാ​സം​സ്ക​രി​ക മേ​ഖ​ല​ക​ൾ​ക്ക് പു​റ​മെ ബി​സി​ന​സ് രം​ഗ​ത്തും ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ ​ജേ​ഴ്സി​യു​ടെ തു​ട​ക്കം മു​ത​ൽ ട്ര​ഷ​ർ, സെ​ക്ര​ട്ട​റി എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ​വി​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്തി​ട്ടു​ള്ള സു​ജ ജോ​സ് ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്യ​നി​ര​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത് ത​ന്‍റെ ക​ഴി​വു​ക​ൾ സ​മൂ​ഹ​ത്തി​നു വേ​ണ്ടി വി​നി​യോ​ഗി​ക്കു​ക എ​ന്ന​തി​ന് വേ​ണ്ടി​യാ​ണ്. ഉ​റ​ച്ച നി​ശ്ച​യ ദാ​ർ​ഢ്യ​വും പ്ര​തി​ഭാ​പ​ട​വ​മു​ള്ള ഡോ. ​സു​ജ ജോ​സ് ഫൊ​ക്കാ​ന​ക്ക് വേ​ണ്ടി ത​ന്‍റെ ക​ഴി​വു​ക​ൾ നൂ​റു ശ​ത​മാ​നം വി​നി​യോ​ഗി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും അ​നു​ദി​ന രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളെ സൂ​ക്ഷ്മ​മാ​യി വീ​ക്ഷി​ക്കു​ക​യും പി​റ​ന്ന നാ​ടും ക​ർ​മ്മ ഭൂ​മി​യും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ​മാ​യ ബ​ന്ധ​ത്തെ ഉൗ​ട്ടി​യു​റ​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടും ഫൊ​ക്കാ​ന​യു​ടെ എ​ല്ലാ​വി​ധ​മാ​യ പു​രോ​ഗ​തി​ക്കു​വേ​ണ്ടി ന​ല്ല ഒ​രു പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വ​യ്ക്കു​മെ​ന്ന വി​ശ്വാ​സം ത​നി​ക്കു​ണ്ടെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

ഹെ​ൽ​ത്ത് ഫ​സ്റ്റ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​ർ ആ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഡോ. ​സു​ജ ജോ​സ് ഭ​ർ​ത്താ​വ് ജോ​സ് കെ ​ജോ​യി​ക്കും മു​ന്ന് കു​ട്ടി​ക​ൾ​ക്കും ഒ​പ്പം ന്യൂജേ​ഴ്സി​യി​ൽ ലി​വി​ഗ്സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കെ ​ജോ​യി