ഫോ​മാ ഗ്രാ​ൻ​ഡ് കാ​നി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി കൂ​ട്ടു​കെ​ട്ടി​ൽ ഇ​നി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഇ​ള​വു​ക​ൾ
Tuesday, January 23, 2018 10:08 PM IST
ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ എ​ഴു​പ​തോ​ളം അം​ഗ സം​ഘ​ട​ന​ക​ളു​ള്ള ഫോ​മാ​യി​ലൂ​ടെ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ്) ഇ​നി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ മാ​ത്ര​മ​ല്ല, നാ​ട്ടി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഇ​നി ഇ​ള​വു​ക​ൾ.

അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഫീ​സി​ൽ, ഫോ​മ​യി​ലൂ​ടെ ഇ​നി നാ​ട്ടി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഗ്രാ​ൻ​ഡ് കാ​നി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കാ​നാ​കും. സാ​ധാ​ര​ണ​യാ​യി അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ഫീ​സ് ഈ​ടാ​ക്കി​യാ​ണ് സ്കൂ​ളു​ക​ളും യൂ​ണി​വേ​ഴ്സി​റ്റി​ക​ളും നാ​ട്ടി​ൽ നി​ന്നു വ​രു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സി​നു പ​ഠി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ 2016-18 കാ​ല​ഘ​ട്ട​ത്തി​ലെ ബെ​ന്നി വ​ച്ചാ​ച്ചി​റ​യു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള ഫോ​മാ ഭ​ര​ണ​സ​മി​തി, ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള മു​ൻ ഫോ​മാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യൂ​വി​ന്‍റെ (ജോ​ണി) പി​ൻ​തു​ണ​യോ​ടെ, ഗ്രാ​ൻ​ഡ് ക​നി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യു​ള്ള നി​ര​ന്ത​ര ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ, അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഇ​നി അ​മേ​രി​ക്ക​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​തേ ഫീ​സി​ൽ പ​ഠി​ക്കാ​നാ​കു​ന്ന പ്രോ​ജ​ക്ടി​ൽ ഒ​പ്പി​ട്ട​ത്.

ഫോ​മാ​യു​ടെ 2012-14 കാ​ല​ഘ​ട്ട​ത്തി​ലെ ജോ​ർ​ജ് മാ​ത്യൂ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി ഗ്രാ​ൻ​ഡ് കാ​നി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ചേ​ർ​ന്നു ആ​രം​ഭി​ച്ച ഫോ​മാ ജി​സി​യു പ്രോ​ജ​ക്ട് കൊ​ണ്ടു ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തി​ൽ പ​രം മ​ല​യാ​ളി ന​ഴ്സു​മാ​ർ ആ​ർ​എ​ന്നി​ൽ നി​ന്നും ബി​എ​സ്എ​ന്നി​ലേ​ക്കു ഡി​സ്കൗ​ണ്ട് നി​ര​ക്കി​ൽ അ​ന്ന് ട്രാ​ൻ​സി​ഷ​ണ​ൽ കോ​ഴ്സെ​ടു​ത്തു പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഈ ​ഫോ​മാ ജി​സി​യു പ്രോ​ജ​ക്ട് അ​ടു​ത്ത ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളു​ടെ ഫ​ല​മാ​യി, ഗ്രാ​ൻ​ഡ് കാ​നി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​ള്ള (ജി​സി​യു) 200ൽ ​പ​രം കോ​ഴ്സു​ക​ളി​ലും, ഫോ​മാ അം​ഗ​സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക്, 15 ശ​ത​മാ​നം ഡി​സ്കൗ​ണ്ടി​ൽ ഇ​നി മു​ത​ൽ പ​ഠി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന പു​തി​യ പ്രോ​ജ​ക്റ്റി​ന്‍റെ ധാ​ര​ണ പ​ത്ര​ത്തി​ൽ ഫോ​മാ​യും ജി​സി​യു​വും ക​ഴി​ഞ്ഞ വ​ർ​ഷം ഒ​പ്പു​വ​ച്ച​ത്.

ഈ ​അ​വ​സ​രം അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ര​മാ​വ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വാ​ച്ചാ​ച്ചി​റ പ​റ​ഞ്ഞു. കൂ​ടാ​തെ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​സാ പ്രോ​സ​സി​നു​ള്ള മാ​ർ​ഗ നി​ദ്ദേ​ശ​ങ്ങ​ളും ഗ്രാ​ൻ​ഡ് കാ​നി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കു​ന്ന​താ​ണ്. ഗ്രാ​ൻ​ഡ് കാ​നി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യെ​ക്കു​റി​ച്ചും അ​വ​രു​ടെ കോ​ഴ്സു​ക​ളെ കു​റി​ച്ച് അ​റി​യു​വാ​നും സ​ന്ദ​ർ​ശി​ക്കു​ക
https://www.gcu.edu/degree-programs/

ഫോ​മാ​യെ കു​റി​ച്ച് അ​റി​യു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശി​ക്കു​ക
www.fomaa.net

ബെ​ന്നി വാ​ച്ചാ​ച്ചി​റ 847 322 1973, ജി​ബി തോ​മ​സ് 914 573 1616 , ജോ​സി കു​രി​ശി​ങ്ക​ൽ 773 478 4357, ലാ​ലി ക​ള​പ്പു​ര​യ്ക്ക​ൽ 516 232 4819, വി​നോ​ദ് കൊ​ണ്ടൂ​ർ 313 208 4952, ജോ​മോ​ൻ കു​ള​പ്പു​ര​യ്ക്ക​ൽ 863 709 4434.


റി​പ്പോ​ർ​ട്ട്: വി​നോ​ദ് കൊ​ണ്ടൂ​ർ ഡേ​വി​ഡ്