വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ യു​എ​സ് എം​ബ​സി ജ​റു​സ​ല​മി​ലേ​ക്ക് മാ​റ്റും: മൈ​ക്ക് പെ​ൻ​സ്
Tuesday, January 23, 2018 10:09 PM IST
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് എം​ബ​സി ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ജ​റു​സ​ല​മി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ്. ഇ​സ്രാ​യേ​ലി​ന്‍റെ ത​ല​സ്ഥാ​നം ജ​റു​സ​ല​മാ​ണെ​ന്ന് യു​എ​സ് ഗ​വ​ണ്‍​മെ​ന്‍റ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​സ്രാ​യേ​ലി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വെ​യാ​ണ് പെ​ൻ​സ് യു​എ​സ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്. യാ​ഥാ​ർ​ത്ഥ്യം എ​ന്നും യ​ഥാ​ർ​ത്ഥ​മാ​ണെ​ന്നും അ​ത് അം​ഗീ​ക​രി​ക്കു​ന്ന​തി​നും ച​ർ​ച്ച​ക​ളി​ലൂ​ടെ സ​മാ​ധാ​നം ക​ണ്ടെ​ത്തു​ന്ന​തി​നും പാ​ല​സ്തീ​ൻ ത​യ​റാ​ക​ണ​മെ​ന്നും പെ​ൻ​സ് നി​ർ​ദേ​ശി​ച്ചു.

ഇ​സ്രാ​യേ​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക്രൈ​സ്ത​വ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നു അ​മേ​രി​ക്ക മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും പെ​ൻ​സ് പ​റ​ഞ്ഞു. ഇ​സ്രാ​യേ​ലി​ലെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ക്രൈ​സ്ത​വ​ർ​ക്കും ആ​ദ്യ​മാ​യാ​ണ് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി അ​മേ​രി​ക്ക പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​തെ​ന്നും നീ​ണ്ടു നി​ന്ന യു​ദ്ധ​ങ്ങ​ൾ​ക്കു​ശേ​ഷം രാ​ഷ്ട്ര പു​ന​ർ നി​ർ​മ്മാ​ണ​ത്തി​ന് നി​ർ​ലോ​ഭ സ​ഹ​ക​ര​ണം ന​ൽ​കു​മെ​ന്നും പെ​ൻ​സ് വാ​ഗ്ദാ​നം ചെ​യ്തു.

ഇ​റാ​ൻ ന്യു​ക്ലി​യ​ർ ആ​യു​ധ​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ന്ന​തു അ​മേ​രി​ക്ക യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ലെ​ന്നും പെ​ൻ​സ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നാ​ണ് അ​മേ​രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​മേ​രി​ക്ക​യു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു​നേ​രെ ഭീ​ഷി​ണി​യു​യ​ർ​ത്താ​ൻ ആ​രെ​യും അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും പെ​ൻ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ