എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡ് ക്രി​ക്ക​റ്റ്: ലോ​സ് ആ​ഞ്ച​ല​സ് അ​വ​ഞ്ചേ​ഴ്സ് ജേ​താ​ക്ക​ൾ
Tuesday, February 13, 2018 10:30 PM IST
ലോ​സ് ആ​ഞ്ച​ല​സ് : "എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡ്' ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള മൂ​ന്നാ​മ​ത് ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ലോ​സ് ആ​ഞ്ച​ല​സ് അ​വ​ഞ്ചേ​ഴ്സ് ജേ​താ​ക്ക​ളാ​യി. ഫെ​ബ്രു​വ​രി പ​ത്തി​നു ഡ​യ​മ​ണ്ട് ബാ​ർ പ​ണ്ടേ​ര പാ​ർ​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ വൈ​റ്റ് വോ​ക്കേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​വ​ർ ട്രോ​ഫി നേ​ടി​യ​ത്. ഫെ​ബ്രു​വ​രി മൂ​ന്ന്, നാ​ല്, പ​ത്തു തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി പ​തി​നാ​റു ടീ​മു​ക​ളാ​ണ് ട്രോ​ഫി​ക്കാ​യി പൊ​രു​തി​യ​ത്.

വൈ​കി​ട്ടു നാ​ലോ​ടെ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ര​ണ്ടു ടീ​മു​ക​ളും തു​ല്യ സ്കോ​ർ നേ​ടി സ​മ​നി​ല​യി​ലെ​ത്തി. തു​ട​ർ​ന്നു ന​ൽ​കി​യ സൂ​പ്പ​ർ ഓ​വ​റി​ലെ ആ​ദ്യ മൂ​ന്നു ബോ​ളി​ൽ ര​ണ്ടു വി​ക്ക​റ്റു​ക​ളും ന​ഷ്ട​പ്പെ​ട്ട വൈ​റ്റ് വാ​ക്കേ​ഴ്സി​നെ, തു​ട​ർ​ന്ന് ബാ​റ്റു​ചെ​യ്ത അ​വ​ഞ്ചേ​ഴ്സ് ര​ണ്ടു റ​ണ്‍ വ്യ​ത്യാ​സ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി. കാ​ല​ത്തു എ​ട്ടു മു​ത​ൽ രാ​ത്രി ഒ​ന്പു​തു​വ​രെ നീ​ണ്ട മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ നി​ര​വ​ധി ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ​ത്തി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സാ​ന്‍റി പ്ര​സാ​ദ്