ഷു​ഗ​ർ​ലാ​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ൽ അ​വ​സാ​ന അ​ങ്ക​ത്തി​നു ക​ച്ച​മു​റു​ക്കി ഹി​മേ​ഷ് ഗാ​ന്ധി
Tuesday, February 13, 2018 10:37 PM IST
ഹൂ​സ്റ്റ​ണ്‍: ഷു​ഗ​ർ​ലാ​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലേ​ക്ക് മെ​യ് 7ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​സാ​ന അ​ങ്ക​ത്തി​നു ക​ച്ച​മു​റു​ക്കി ത​യാ​റെ​ടു​ക്കു​ക​യാ​ണ് ഹി​മേ​ഷ് ഗാ​ന്ധി. നാ​ലാം ത​വ​ണ​യാ​ണു ഗാ​ന്ധി ഇ​തേ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത്. 2012 ലാ​ണ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യ ഗാ​ന്ധി ആ​ദ്യ​മാ​യി മ​ത്സ​ര രം​ഗ​ത്തെ​ത്തു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഗാ​ന്ധി (35) ഷു​ഗ​ർ​ലാ​ന്‍റ് കൗ​ണ്‍​സി​ലി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കൗ​ണ്‍​സി​ൽ അം​ഗ​മാ​യി റെ​ക്കാ​ർ​ഡി​ട്ടു. തു​ട​ർ​ന്നു ര​ണ്ടു ത​വ​ണ കൂ​ടി ഗാ​ന്ധി കൗ​ണ്‍​സി​ൽ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഷു​ഗ​ർ​ലാ​ന്‍റ് സി​റ്റി​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ൽ ഗാ​ന്ധി സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

ഷു​ഗ​ർ​ലാ​ന്‍റി​ലാ​ണ് ഞാ​ൻ വ​ള​ർ​ന്ന​ത്. ഇ​ത് എ​ന്‍റെ വീ​ടാ​ണ്. ഈ ​സി​റ്റി​യി​ലെ എ​ല്ലാ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് ഞാ​ൻ പു​ല​ർ​ത്തു​ന്ന​ത്. 2018ൽ ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള മ​ത്സ​രം ഞാ​ൻ അ​വ​സാ​നി​പ്പി​ക്കു​ന്നു ഗാ​ന്ധി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

അ​റ്റോ​ർ​ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ന്ധി ടെ​ക്സ​സ് ബോ​ർ​ഡ് ഓ​ഫ് ലീ​ഗ​ൽ സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ബോ​ർ​ഡ് സ​ർ​ട്ടി​ഫൈ​ഡ് കൂ​ടി​യാ​ണ്.

ഹൂ​സ്റ്റ​ണ്‍ ബാ​പ്റ്റി​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​ബി​എ​യും സൗ​ത്ത് ടെ​ക്സ​സ് കോ​ള​ജ് ഓ​ഫ് ലോ ​ഹൂ​സ്റ്റ​ണി​ൽ നി​ന്നും നി​യ​മ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. അ​വ​സാ​ന അ​ങ്ക​ത്തി​ലും ഹി​മേ​ഷ് ഗാ​ന്ധി വി​ജ​യി​ക്കു​മെ​ന്ന​തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ