കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (കാ​ൻ​ജ്) പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു
ന്യൂ​ജേ​ഴ്സി : മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (കാ​ൻ​ജ്) 2018 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. ജ​നു​വ​രി 27 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​എ​ഡി​സ​ണ്‍ ഹോ​ട്ട​ൽ ബ​ൻ​ക്വ​റ്റ് ഹാ​ളി​ൽ വ​ച്ചു ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​നേ​ഷ് ത​ന്പി എ​ല്ലാ​വ​രെ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ് ന​ട​ത്തി​യ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ 2018 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളെ കു​റി​ച്ച് അ​തി​ഥി​ക​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ​ക്കാ​ല​വും കാ​ൻ​ജ് ന​ട​ത്തി വ​രാ​റു​ള്ള പ​രി​പാ​ടി​ക​ൾ കൂ​ടാ​തെ കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ ഭ​വ​ന​ര​ഹി​ത​ർ​ക്കു വീ​ട് നി​ർ​മി​ച്ചു കൊ​ടു​ക്കു​വാ​ൻ ല​ക്ഷ്യ​മി​ടു​ന്ന കാ​ൻ​ജ് കെ​യ​ർ ഹൗ​സിം​ഗ് പ്രൊ​ജ​ക്ട് സ​ദ​സ് കൈ​യ്യ​ടി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ന് പ്ര​സി​ഡ​ന്‍റ് എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് പു​തി​യ ക​മ്മ​റ്റി​യു​ടെ ഒൗ​പ​ചാ​രി​ക​മാ​യ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ല​വി​ള​ക്ക് കൊ​ളു​ത്തി ന​ട​ത്ത​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി ദീ​പ്തി നാ​യ​ർ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഇ​ടി​ക്കു​ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് വി​ള​യി​ൽ, പു​തി​യ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ പേ​ഴ്സ​ണ്‍ ആ​നി ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി മെ​ന്പേ​ഴ്സ്, മ​റ്റ് ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പേ​ഴ്സ്, ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി തോ​മ​സ് മോ​ളോ​പ​റ​ന്പി​ൽ, കേ​ര​ള ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ഡോ. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ജ​യ് കു​ള​ന്പി​ൽ , മാ​ലി​നി നാ​യ​ർ, പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സം​യു​ക്ത​മാ​യി വി​ള​ക്ക് കൊ​ളു​ത്തി​യ​ത് അ​പൂ​ർ​വ കാ​ഴ്ച​യാ​യി. പു​തി​യ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ക​മ്മി​റ്റി​ക്കു​ള്ള ഒ​രു രൂ​പ​രേ​ഖ പ്ര​സി​ഡ​ന്‍റ് സ​ദ​സി​നു ന​ൽ​കി. ട്ര​ഷ​റ​ർ ജോ​സ​ഫ് ഇ​ടി​ക്കു​ള, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബൈ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​രി​പാ​ടി​ക​ളു​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യി വ​ള​രു​വാ​ൻ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​ക്ക് ക​ഴി​ഞ്ഞ​ത് മി​ക​ച്ച സം​ഘ​ട​നാ പാ​ട​വ​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​വാ​ൻ കാ​ൻ​ജ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും ആ​യി​രു​ന്നു എ​ന്ന് ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ട്ര​സ്റ്റി ബോ​ർ​ഡ് മെം​ബ​റു​മാ​യ ജി​ബി തോ​മ​സ് മോ​ളോ​പ്പ​റ​ന്പി​ൽ ത​ന്‍റെ ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ഫോ​മ​യു​ടെ ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഷി​നു ജോ​സ​ഫ് അ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ രാ​ജ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് റോ​യ് മാ​ത്യു, മു​ൻ പ്ര​സി​ഡ​ന്‍റ് മാ​ലി​നി നാ​യ​ർ, ഷീ​ല ശ്രീ​കു​മാ​ർ, ഡോ​ക്ട​ർ ഗോ​പി നാ​ഥ​ൻ നാ​യ​ർ,ഫോ​മാ ജു​ഡീ​ഷ്യ​ൽ ക​മ്മ​റ്റി മെ​ന്പ​ർ അ​ല​ക്സ് ജോ​ണ്‍, സു​നി​ൽ ്രെ​ടെ സ്റ്റാ​ർ, അ​നി​ൽ പു​ത്ത​ൻ​ചി​റ, ബി​ജു കൊ​ന്പ​ശേ​രി​ൽ, ഷോ​ണ്‍ ഡേ​വി​ഡ്, തു​ള​സി ശ്രീ​ധ​ർ, അ​നീ​ഷ് ജെ​യിം​സ്, ഷാ​ജി വി​ൽ​സ​ണ്‍, ജോ​ണ്‍ ജോ​ർ​ജ്, സ​ജി എ​ബ്ര​ഹാം, ജോ​ണ്‍ വ​ർ​ഗീ​സ്, സി​റി​യ​ക് കു​ന്ന​ത്ത് തു​ട​ങ്ങി അ​നേ​കം അം​ഗ​ങ്ങ​ൾ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

റി​പ്പോ​ർ​ട്ട് : ജോ​സ​ഫ് ഇ​ടി​ക്കു​ള