കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റ് കി​ക്ക് ഓ​ഫ് വ​ൻ​വി​ജ​യം
Tuesday, February 13, 2018 10:45 PM IST
ഫി​ല​ഡ​ൽ​ഫി​യ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ സാ​ഹോ​ദ​രീ​യ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്ന കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ആ​നു​വ​ൽ ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റി​ന്‍റെ കി​ക്ക് ഓ​ഫ് ജ​നു​വ​രി 28 ഞാ​യ​റാ​ഴ്ച കൂ​ടി​യ യോ​ഗ​ത്തി​ൽ ന​ട​ന്നു.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് നൈ​റ്റ് ഏ​പ്രി​ൽ 7 ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ടൈ​ന്വി​ഗ് ഹാ​ൾ, സ്ട്രീ​റ്റ് റോ​ഡ്, ട്ര​വോ​ർ​സ്, പി​എ 19053 ന​ട​ത്തും. ചാ​രി​റ്റി ബാ​ങ്ക്വ​റ്റി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​റാ​യി ഫി​ല​ഡ​ൽ​ഫി​യ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​യ​റിം​ഗ് ഹാ​ൻ​സ​സ് ക്ലീ​നി​ക്കി​ന്‍റെ ഉ​ട​മ​യും പ്ര​മു​ഖ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​സ​ജീ​വ് തോ​മ​സാ​ണ്.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹാ​ർ​വി ദു​രി​ത​ബാ​ധി​ത​ർ, മി​ഷി​ന​റി ഓ​ഫ് സി​സ്റ്റേ​ഴ്സി​ന് ന​ൽ​കി താ​ങ്ക്സ് ഗീ​വിം​ഗ് ഡി​ന്ന​ർ, ഭ​വ​ന ര​ഹി​ത​ർ​ക്കാ​യു​ള്ള ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി, രോ​ഗ​ബാ​ധി​ത​ർ​ക്കാ​യു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​ദ്ധ​തി, വി​വാ​ഹ സ​ഹാ​യ പ​ദ്ധ​തി, വി​ദ്യാ​ഭ്യാ​സ സാ​ന്പ​ത്തി​ക സ​ഹാ​യ നി​ധി തു​ട​ങ്ങി​യ സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​രും ആ​ലം​ബ​ഹീ​ന​രു​മാ​യ​വ​രെ ന·​യു​ടെ നേ​ർ​ക്കാ​ഴ്ച​യി​ലൂ​ടെ സ​ഹാ​യി​ച്ചു വ​രു​ന്ന വി​വി​ധ ത​രം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ എ​ക്കാ​ല​ത്തും നേ​തൃ​ത്വം കൊ​ടു​ത്തു വ​രു​ന്ന​തെ​ന്ന് ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ (പ്ര​സി​ഡ​ന്‍റ്) പ​റ​ഞ്ഞു.

കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ ഫോ​റ​മി​ന്‍റെ ഇ​ട​യി​ലു​ള്ള കൂ​ട്ടാ​യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന വി​ജ​യ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മാം വി​ധ​മാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തെ​ന്നും സാ​റാ ഐ​പ്പും, ബീ​നാ കോ​ശി​യും (വ​നി​താ ഫോ​റം) പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ ജോ​ർ​ജ്