അലെൻടൗണ്‍ (പെൻസിൽവാനിയ): ന്യൂജേഴ്സി പാറ്റേഴ്സണ്‍ രൂപതയിൽ വൈദികനായി സേവനം അനുഷ്ടിച്ചിരുന്ന റവ. ഫാ. ജോർജ് കുഴിപ്പള്ളിൽ (83) ഫെബ്രുവരി 10ന് നിര്യാതനായി.
ശവസംസ്കാര ശുശ്രുഷകൾ ഫെബ്രുവരി 16 ന് വെള്ളിയാഴ്ച 12:30 മുതൽ പെൻസിൽവാനിയയിലെ അലെൻടൗണ്‍ സെയിന്റ് കാതറിൻ കത്തീഡ്രൽ പള്ളിയിൽ നടക്കും.
കണ്ണൂർ ജില്ലയിലെ കുന്നോത്ത് ഇടവകയിലെ വള്ളിത്തോട് കുഴിപ്പള്ളിൽ കുടുംബാംഗമാണ്. ചങ്ങനാശേരി കുളത്തൂർ നിന്നു കണ്ണൂർ ജില്ലയിലോക്കു കുടിയേറിയതാണു കുടുംബം. സലേഷ്യൻ സഭാംഗമായ അദ്ദേഹം 1977 വരെ നോർത്ത് ഇന്ത്യയിൽ സേവനമനുഷ്ടിച്ചു. തുടർന്ന് കാനഡയിലെത്തി.
ഏതാനും വർഷങ്ങൾക്കു ശേഷം ന്യൂയോർക്ക് ന്യുജേഴ്സി മേഖലയിൽ വിവിധ പള്ളികളിൽ സേവനമനുഷ്ടിച്ചു. ഹോസ്പിറ്റൽ ചാപ്ലെയ്നുമായിരുന്നു. ന്യൂജേഴ്സിയിലെ പറ്റേഴ്സൻ രൂപതയിൽ നിന്നാണു റിട്ടയർ ചെയ്തത്. ഏതാനും വർഷമായി നഴ്സിംഗ് ഹോമിലായിരുന്നു.
സഹോദരങ്ങൾ: പരേതനായ തോമസ് കുഴിപ്പള്ളിൽ (മാടത്തിൽ, ഇരിട്ടി), പെണ്ണമ്മ (വടക്കേടത്ത്, കിളിയന്തറ), തെയ്യാമ്മ (മാമ്മൂട്ടിൽ, മാടത്തിൽ), കെ.സി. ജോസഫ് (റിട്ടയേർഡ് ഹെഡ് മാസ്റ്റർ, വള്ളിത്തോട്), മേരി (കോലാക്കൽ, കരിക്കോട്ടക്കരി), ടൃ. സെവേറിയ (ബഥനി കോണ്‍വെന്റ്, നടുവിൽ), കെ. സി. ചാക്കോ (റിട്ടയേർഡ് റെയിൽവേ എഞ്ചിനീയർ, തിരുവനന്തപുരം), ഫിലോമിന (പോളക്കൽ, ബാംഗ്ലൂർ).