മ​ല​യാ​ളി ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി കാ​ന​ഡ​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Wednesday, February 14, 2018 10:19 PM IST
വാ​ൻ​കോ​ർ (കാ​ന​ഡ): വാ​ൻ​കൂ​ർ വാ​ട്ടേ​ഴ്സ് ഓ​ഫ് ലോം​ഗ് ബീ​ച്ചി​ൽ സ​ർ​ഫിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​യും വി​ക്ടോ​റി​യ യൂ​ണി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ണ വി​ദ്യാ​ർ​ത്ഥി​യു​മാ​യ നി​ജി​ൻ ജോ​ണ്‍ (24) മ​ര​ണ​മ​ട​ഞ്ഞു.

ഫെ​ബ്രു​വ​രി 10 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 3.30 നാ​യി​രു​ന്നു അ​പ​ക​ടം. കൂ​ട്ടു​കാ​രു​മൊ​ത്തു സ​ർ​ഫിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു നി​ജി​ൻ. തി​ര​മാ​ല​ക​ളി​ൽ ഉ​യ​ർ​ന്ന് പൊ​ങ്ങി​യ നി​ജി​ൻ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​വ​ർ നി​ജി​നെ ക​ര​യി​ലേ​ക്ക് എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യും സി​പി​ആ​റും ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട്ട് ചെ​ന്ന​ല ഡെ​യ്ൽ ജി. ​ജോ​ണ്‍ കു​ട്ടി​യു​ടേ​യും പൂ​നം മാ​ത്യു​വി​ന്േ‍​റ​യും ഏ​ക മ​ക​നാ​ണ് നി​ജി​ൻ ജോ​ണ്‍. നി​മ്മി എ​ൽ​സ ജോ​ണ്‍ ഏ​ക സ​ഹോ​ദ​രി​യാ​ണ്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​കാം​ഗ​മാ​ണ്.

ഒ​രു വ​ർ​ഷം മു​ൻ​പാ​ണു നി​ജി​ൻ കേ​ര​ള​ത്തി​ൽ നി​ന്നും ഉ​പ​രി​പ​ഠ​നാ​ർ​ത്ഥം കാ​ന​ഡ​യി​ൽ എ​ത്തി​യ​ത്. ഇ​ന്ത്യാ​നാ പോ​ലീ​സ് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. ഫി​ലി​പ്പ് ബേ​ബി അ​ച്ച​ൻ അ​റി​യി​ച്ച​താ​ണി​ത്. കേ​ര​ള​ത്തി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. മൃ​ത​ദേ​ഹം ഇ​പ്പോ​ഴും കാ​ന​ഡ​യി​ൽ ത​ന്നെ​യാ​ണ്.

നി​ജി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ ട്ര​ഷ​റ​ർ വി​വി​ൻ മാ​ത്യു Go Fund me Page ഓ​പ്പ​ണ്‍ ചെ​യ്തി​ട്ടു​ണ്ട്. വി​ക്ടോ​റി​യ യൂ​ണി​വേ​ഴ്സി​റ്റി നി​ജി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : റ​വ. ഫി​ലി​പ്പ് ബേ​ബി - 317 900 2380

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ