ബ്രാം​പ്ട​ണ്‍ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ളും കു​ട്ടി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ളും
Thursday, February 15, 2018 10:40 PM IST
ബ്രാം​പ്ട​ണ്‍: കു​ടും​ബ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 19ന് ​ബ്രാം​പ്ട​ണ്‍ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ മു​ത​ൽ കു​ടും​ബ ഐ​ക്യ പൂ​ജ​ക​ളും വൈ​കി​ട്ട് കു​ട്ടി​കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ 7.30 ന് ​കു​ടും​ബ ഐ​ശ്യ​ര്യ​ത്തി​നും ബ​ന്ധു ബ​ല​ത്തി​നും ജോ​ലി. സ്ഥ​ല​ത്തി​ലു​ള്ള പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള ഐ​ക്യ​മ​ത്യ സൂ​ക്ത്യം പു​ഷ്പ്പാ​ഞ്ജ​ലി​യും വൈ​കി​ട്ട് 3ന് 5, 12 ​വ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റിം​ഗ് മ​ത്സ​ര​വും കൃ​ഷ്ണ​ശ​ത​കം പാ​രാ​യ​ണ മ​ത്സ​ര​വും ന​ട​ക്കും.

വൈ​കി​ട്ട് 6 മു​ത​ൽ ദ​ന്പ​തിപൂ​ജ, ഉ​മാ മ​ഹേ​ശ്വ​രപൂ​ജ​യോ​ട​നു​ബ​ന്ധി​ച്ചു മു​തി​ർ​ന്ന ഒ​രു ദ​ന്പ​തി​ക​ൾ ഉ​മാ മ​ഹേ​ശ്വ​ര​ൻ​മാ​രാ​യി സ​ങ്ക​ൽ​പി​ച്ചു അ​വ​രി​ൽ നി​ന്ന് ന​വ ദ​ന്പ​തി​ക​ൾ​ക്കും മം​ഗ​ല്യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നവ​ർ​ക്കും അ​നു​ഗ്ര​ഹം തേ​ടാ​വു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. 7ന് ​ദീ​പാ​രാ​ധ​ന​യും ന​ട​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ കു​ട്ടി​ക​ൾ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഉ​മാ മ​ഹേ​ശ്വ​ര​പൂ​ജ​ക​ൾ​ക്കാ​യി 21 ഡോ​ള​ർ അ​ട​ച്ചു ബു​ക്ക് ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക്. വെ​ബ്. www.guruvaur.ca

ിൃശ2018​ള​ല​യ15​ഴൗൃൗ്മ്യൃൗുു​മി.​ഷു​ഴ