സെ​ന്‍റ്തോ​മ​സ് യു​ണൈ​റ്റ​ഡ് ച​ർ​ച്ച് ഓ​ഫ് റോ​യ്സ് സി​റ്റി ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Thursday, February 15, 2018 10:41 PM IST
റോ​യ്സ് സി​റ്റി(​ടെ​ക്സ​സ്) : സെ​ന്‍റ്തോ​മ​സ് യു​ണൈ​റ്റ​ഡ് ച​ർ​ച്ച് ഓ​ഫ് റോ​യ്സ് സി​റ്റി ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നും, എം​ടി​സി ഓ​ഫ് ഡാ​ള​സി​ന്‍റെ വി​കാ​രി​യു​മാ​യ ഫാ. ​സ​ജി പി. ​ചാ​ക്കോ മു​ഖ്യ​അ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്ത് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

ഫാ. ​ഗീ​വ​ർ​ഗീ​സ് പു​ത്തൂ​ർ കു​ടി​ലി​ൽ, ഫാ. ​ഡോ. ഫി​ലി​പ്പി​ന്‍റെ​യും കാ​ർ​മ്മി​ക​ത്വ​ത്തി​ൽ സ​ന്ധ്യ​പ്രാ​ർ​ത്ഥ​ന ന​ട​ത്തു​ക​യും തു​ട​ർ​ന്നു എം.​സി അ​ല​ക്സ​ൻ​ഡ​ർ, റോ​സ​മ്മ, മേ​രി മൈ​ക്കി​ൾ, ഡോ. ​പൊ​ന്ന​മ്മ, മൈ​ക്കി​ൾ ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​രു​ടെ സു​വി​ശേ​ഷ വാ​യ​ന​യും ന​ട​ത്ത​പ്പെ​ട്ടു. മൈ​ക്കി​ൾ ക​ല്ല​റ​ക്ക​ൽ, സ​ജി സ്ക​റി​യ, ആ​ഷി​ത സ​ജി തു​ട​ങ്ങി​യ ക​ലാ​കാ​രന്മാർ ചേ​ർ​ന്നൊ​രു​ക്കി​യ ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്നും വാ​ർ​ഷി​കാ​ഘോ​ഷം ഭ​ക്തി സാ​ന്ദ്ര​മാ​ക്കി.

റിപ്പോര്‍ട്ട്: അനശ്വരം മാമ്പിള്ളി