ഷി​ക്കാ​ഗോ സി​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ലി​ൽ വി​ഭൂ​തി തി​രു​ന്നാ​ൾ ആ​ച​രി​ച്ചു
Thursday, February 15, 2018 10:47 PM IST
ഷി​ക്കാ​ഗോ: ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ​ലി​യ​നോ​ന്പി​ന് തു​ട​ക്ക​മാ​യ ചാ​രം പൂ​ശ​ൽ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഫെ​ബ്രു​വ​രി 12 തി​ങ്ക​ളാ​ഴ്ച ഷി​ക്കാ​ഗോ സി​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ലി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വ്വം ആ​ച​രി​ച്ചു. ’മ​നു​ഷ്യാ നീ ​മ​ണ്ണാ​കു​ന്നു, മ​ണ്ണി​ലേ​ക്കു മ​ട​ങ്ങു​ന്നൂ​നം......’ എ​ന്ന വി​ഭൂ​തി​യു​ടെ അ​ന്ത​സ​ത്ത​യ​ട​ങ്ങു​ന്ന ഗാ​നം ഗാ​യ​ക​സം​ഘ​വും സ​മൂ​ഹ​വും ചേ​ർ​ന്നാ​ല​പി​ച്ചു ച​ട​ങ്ങു​ക​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.

സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​താ മെ​ത്രാ​ൻ മാ​ർ. ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് മു​ഖ്യ കാ​ർ​മ്മി​ക​നാ​യി ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ. ജോ​യി ആ​ല​പ്പാ​ട്ട്, രൂ​പ​താ പ്രൊ​ക്യൂ​റേ​റ്റ​ർ ഫാ. ​ജോ​ർ​ജ് മാ​ളി​യേ​ക്ക​ൽ, ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ ചാ​ലി​ശ്ശേ​രി, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ, അ​സി. വി​കാ​രി റ​വ. ഡോ. ​ജെ​യിം​സ് ജോ​സ​ഫ് തു​ട​ങ്ങി ഒ​ൻ​പ​തു വൈ​ദി​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി.

റി​പ്പോ​ർ​ട്ട്: ബ്രി​ജി​റ്റ് ജോ​ർ​ജ്