ട്രം​പി​ന്‍റെ നാ​ലു മാ​സ​ത്തെ ശ​ന്പ​ളം ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്
Thursday, February 15, 2018 10:49 PM IST
വാ​ഷിം​ഗ്ട​ണ്‍: പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നാ​ലു മാ​സ​ത്തെ ശ​ന്പ​ളം (100,000) ഡോ​ള​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു കൈ ​മാ​റി​യ​താ​യി ഫെ​ബ്രു​വ​രി 13 ചൊ​വ്വാ​ഴ്ച വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. വ​കു​പ്പു സെ​ക്ര​ട്ട​റി ഇ​ലൈ​ൻ ചൊ ​ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഈ ​തു​ക ചെ​ല​വ​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി സാ​റാ ഹ​ക്ക​ബി സാ​ന്‍റേ​ഴ്സ് പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ർ​ഷി​ക ശ​ന്പ​ളം 4,00,000 ഡോ​ള​റാ​ണ്. പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം ഒ​രു ഡോ​ള​ർ പോ​ലും ശ​ന്പ​ള​മാ​യി കൈ​പ്പ​റ്റാ​ത്ത എ​ക അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ്. ആ​ദ്യ നാ​ലു മാ​സ​ത്തെ ശ​ന്പ​ളം നാ​ഷ​ണ​ൽ പാ​ർ​ക്ക് സ​ർ​വീ​സി​ന്. അ​ടു​ത്ത​ത് എ​ജ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നും പി​ന്നെ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു​മാ​ണ് ന​ൽ​കി​യ​ത്. ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ നാ​ലു ക്വാ​ർ​ട്ട​റി​ലാ​യി ല​ഭി​ച്ച 4,00,000 ഡോ​ള​റും ട്രം​പ് സം​ഭാ​വ​ന​യാ​യി ന​ൽ​കി.

1.5 ട്രി​ല്യ​ണ്‍ പ​ദ്ധ​തി​യാ​ണ് അ​മേ​രി​ക്ക​യി​ലെ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, റ​യി​ൽ റോ​ഡു​ക​ൾ, എ​യ​ർ​പോ​ർ​ട്ട് , സീ​പോ​ർ​ട്ട് എ​ന്നി​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 200 മി​ല്യ​ണ്‍ ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റും ബാ​ക്കി​വ​രു​ന്ന 80 ശ​ത​മാ​നം സം​സ്ഥാ​ന പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തേ​ണ്ട​ത്.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ