ഫി​ല​ഡ​ൽ​ഫി​യ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് അ​ഖി​ല ലോ​ക പ്രാ​ർ​ത്ഥ​നാ​ദി​നം മാ​ർ​ച്ച് മൂന്നിന്
Thursday, February 15, 2018 10:51 PM IST
ഫി​ല​ഡ​ൽ​ഫി​യ: എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ പെ​ൻ​സി​ൽ​വേ​നി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 3 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ഫി​ല​ഡ​ൽ​ഫി​യ അ​ൻ​റൂ അ​വ​ന്യൂ​വി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ അ​ഖി​ല ലോ​ക പ്രാ​ർ​ത്ഥ​നാ​ദി​നം ആ​ച​രി​ക്കു​ന്നു.

ഫി​ല​ഡ​ൽ​ഫി​യ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ 2017-18ലെ ​അ​വ​സാ​ന പ​രി​പാ​ടി​യാ​യ പ്രാ​ർ​ത്ഥ​നാ​ദി​ന​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ഇ​രു​പ​ത്തി​ര​ണ്ട് ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ, റ​വ.​ഫാ. സ​ജി മു​ക്കൂ​ട്ട് (ചെ​യ​ർ​മാ​ൻ), റ​വ.​ഫാ. കെ.​കെ. ജോ​ണ്‍ (കോ ​ചെ​യ​ർ​മാ​ൻ), റ​വ.​ഫാ. എം.​കെ. കു​ര്യാ​ക്കോ​സ് (റി​ലീ​ജി​യ​സ് ആ​ക്ടി​വി​ക്ടി കോ​ർ​ഡി​നേ​റ്റ​ർ), കോ​ശി വ​ർ​ഗീ​സ് (സെ​ക്ര​ട്ട​റി), അ​ക്സ ജോ​സ​ഫ് (വി​മ​ൻ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റ​ർ), ബീ​ന കോ​ശി (വി​മ​ൻ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ത്തു​ചേ​രു​ന്നു.

ഭൂ​ഗോ​ള​ത്തി​ന്‍റെ കി​ഴ​ക്കേ അ​റ്റ​ത്ത് സൂ​ര്യോ​ദ​യം ആ​ദ്യം രേ​ഖ​പ്പെ​ടു​ത്തു​ന്ന സ​മോ​വ​ൻ ദ്വീ​പ് സ​മൂ​ഹ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഈ ​അ​ഖ​ണ്ഡ പ്രാ​ർ​ത്ഥ​നാ യ​ജ്ഞ​ത്തി​ൽ നൂ​റ്റി എ​ഴു​പ​ത്തി​ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

ഓ​രോ വ​ർ​ഷ​വും ഓ​രോ രാ​ജ്യ​ക്കാ​രാ​യ സ്ത്രീ​ക​ൾ അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ത​യാ​റാ​ക്കു​ന്ന ആ​രാ​ധ​ന ക്ര​മ​മാ​ണ് ഈ ​ശു​ശ്രൂ​ഷ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ​വ​ർ​ഷം തെ​ക്കേ അ​മേ​രി​ക്ക​യു​ടെ വ​ട​ക്കു​കി​ഴ​ക്ക് തീ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഒ​രു ചെ​റി​യ രാ​ജ്യ​മാ​യ സൂ​രി​നാ​മി​ലെ സ്ത്രീ​ക​ൾ, അ​വ​ർ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ളേ​യും, വെ​ല്ലു​വി​ളി​ക​ളേ​യും കേ​ന്ദ്രീ​ക​രി​ച്ച് ന്ധ​ദൈ​വ​ത്തി​ന്‍റെ സൃ​ഷ്ടി എ​ത്ര മ​ഹ​ത്ത​രം’ എ​ന്ന ആ​ശ​യ​ത്തെ (ബൈ​ബി​ളി​ലെ ഉ​ല്പ​ത്തി പു​സ്ത​കം 1:1 31) ആ​ധാ​ര​മാ​ക്കി​യു​ള്ള ആ​രാ​ധ​ന​യാ​ണ് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ൻ ചെ​റി​യാ​ൻ (ഡെ​ല​വെ​യ​ർ​വാ​ലി മാ​ർ​ത്തോ​മാ ഇ​ട​വ​ക) മു​ഖ്യ പ്ര​ഭാ​ഷ​ക​യാ​യി​രി​ക്കും. മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, പ്ര​ധാ​ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഡാ​ൻ​സ്, സ്കി​റ്റു​ക​ൾ, ക്വ​യ​ർ ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സു​മ ചാ​ക്കോ, ലൈ​ലാ അ​ല​ക്സ്, ലി​സി തോ​മ​സ്, നി​ർ​മ്മ​ല ഏ​ബ്ര​ഹാം, സു​നി​താ ഫ്ള​വ​ർ​ഹി​ൽ, തോ​മ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​വി​പു​ല​മാ​യ രീ​തി​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം