ഫേ​സ്ബു​ക്കി​ൽ കോ​മ​ഡി​ക​ൾ മാ​ത്ര​മെ​ന്ന് കാ​രി​ക്കേ​ച്ച​റി​സ്റ്റ് ടോം ​ഫാ​ൽ​ക്കോ
Friday, February 16, 2018 9:09 PM IST
ന്യൂ​യോ​ർ​ക്ക്: ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ കാ​ല​ത്ത് അ​ത് ഒ​രു ന​വ​മാ​ധ്യ​മം എ​ന്ന നി​ല​യ്ക്ക് പേരെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ത് കോ​മ​ഡി​ക​ളു​ടെ​യും ട്രോ​ളു​ക​ളു​ടെ​യും കോ​മി​ക്കു​ക​ളു​ടെ​യും ലോ​ക​മാ​ണ​ത്രേ. പ​റ​യു​ന്ന​ത് ഹ​ഫ് പോ​സ്റ്റി​ന്‍റെ കാ​രി​ക്കേ​ച്ച​റി​സ്റ്റ് ടോം ​ഫാ​ൽ​ക്കോണ്.

ആ​വ​ർ​ത്തി​ച്ചു കാ​ണു​ന്ന കോ​മ​ഡി​ക​ളും, നി​ല​വാ​രം കു​റ​ഞ്ഞ ത​മാ​ശ​ക​ളും ഒ​രാ​ളെ താ​റ​ടി​ച്ചു കാ​ണി​ക്കു​ന്ന കോ​മാ​ളി​ത്ത​ര​ങ്ങ​ളും കൊ​ണ്ട് ഫേ​സ്ബു​ക്ക് നി​റ​യു​ക​യാ​ണ​ത്രേ. ഇ​തൊ​ക്കെ​യും ക്ഷ​ണി​ക​മാ​ണെ​ന്നും ഇ​ത്ത​രം ത​മാ​ശ​ക​ൾ വെ​റും നേ​ര​ന്പോ​ക്കു​ക​ൾ മാ​ത്ര​മാ​ണെ​ന്നും അ​തി​നു വേ​ണ്ടി ശാ​സ്ത്ര സാ​ങ്കേ​തി​ക​ത​യെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം. അ​തൊ​ക്കെ ആ​രു കേ​ൾ​ക്കാ​ൻ. തൊ​ട്ട​തും പി​ടി​ച്ച​തു​മൊ​ക്കെ ഷെ​യ​ർ ചെ​യ്യു​ക​യും അ​തൊ​ക്കെ​യും ലോ​ക​ത്തെ പി​ടി​ച്ചു കു​ലു​ക്കു​ന്ന വ​ലി​യ കാ​ര്യ​മാ​ണെ​ന്ന രീ​തി​യി​ൽ അ​ഭി​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന യു​വ ത​ല​മു​റ​യൊ​ക്കെ ടോ​മി​ന്‍റെ വാ​ക്കു​ക​ൾ​ക്കു കൂ​ടി ചെ​വി​യോ​ർ​ത്തി​രു​ന്നു​വെ​ങ്കി​ൽ.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ