ന്യൂയോർക്ക് ക്നാനായ ഫൊറോനാ പള്ളിയിൽ നോന്പുകാല ധ്യാനം 23, 24, 25 തീയതികളിൽ
Tuesday, February 20, 2018 9:41 PM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ സെന്‍റ് സ്റ്റീഫൻ ക്നാനായ ഫൊറോനാ ഇടവകയിൽ വലിയ നോന്പിനോടനുബന്ധിച്ചു ഫെബ്രുവരി 23, 24, 25 തീയതികളിൽ കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

പ്രശസ്ത വചനപ്രഘോഷകൻ ഫാ. ദേവസി കാനാട്ട് നയിക്കുന്ന ധ്യാനത്തിൽ പങ്കെടുത്തു ജീവിതത്തിൽ നവീകരണം വരുത്തുവാൻ ഈ അവസരം ഉപയോഗിക്കണമെന്ന് വികാരി ഫാ. ജോസ് തറക്കൽ അഭ്യർഥിച്ചു.

കുട്ടികൾക്കും യുവജനങ്ങൾക്കുമായി സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിൽ ധ്യാനം നടക്കും.

റിപ്പോർട്ട്: സാബു തോമസ്