കർദ്ദിനാൾ സുപിച്ചിന് സ്വീകരണം
Wednesday, February 21, 2018 10:49 PM IST
ഷിക്കാഗോ: ബെൽവുഡ് മാർത്തോമ്മാശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ ഷിക്കാഗോ ആർച്ച്ബിഷപ് കർദ്ദിനാൾ ബ്ലേസ് ജയിംസ് സുപിച്ചിന് സ്വീകരണം നൽകുന്നു. ഫെബ്രുവരി 23 ന് (വെള്ളി) വൈകുന്നേരം 6.30 ന് വിശുദ്ധ കുർബാനയും തുടർന്നു 8 ന് പാരിഷ് ഹാളിൽ സ്വീകരണപരിപാടികളും ഡിന്നറും നടക്കും.

സീറോ മലബാർ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന സ്ഥലവും അതിനോടൊത്തുള്ള കെട്ടിടവും 30 വർഷങ്ങൾക്കുമുന്പ് കർദ്ദിനാൾ ബെർണഡീന്‍റെ നേതൃത്വത്തിൽ ഷിക്കാഗോ ആർച്ച് ഡയോസിസ് സീറോ മലബാർ കാത്തലിക് സമൂഹത്തിന് ദാനമായി നൽകിയതാണ്. പഴയപള്ളി തുടങ്ങിയതിന്‍റെ മുപ്പതാം വാർഷികവും കത്തീഡ്രൽ സ്ഥാപിതമായതിന്‍റെ പത്താം വാർഷികവും 2018 ൽ ആഘോഷിക്കുന്ന വേളയിൽ ഇതിനു സൗകര്യമൊരുക്കിത്തന്ന ഷിക്കാഗോ ആർച്ച് ഡയോസിസിനോടുള്ള കടപ്പാടിന്‍റെയും സ്നേഹത്തിന്‍റെയും സൂചകമായാണ് വരവേല്പ് ഒരുക്കിയിരിക്കുന്നത്.

പരിപാടികളിലേക്ക് എല്ലാ വിശ്വസികളുടെയും സാന്നിദ്ധ്യവും സഹകരണവും കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പിൽ, സഹവികാരി റവ. ഡോ. ജയിംസ് ജോസഫ്, കൈക്കാര·രായ ജോർജ് അന്പലത്തുങ്കൽ, ലുക്ക് ചിറയിൽ, സിബി പാറേക്കാട്ട്, പോൾ വടകര, ജോ കാണിക്കുന്നേൽ എന്നിവർ അഭ്യർഥിച്ചു.

വിലാസം: Mar Thoma Sleeha Syro Malabar Cathedral, 5000 St. Charles Rd,
Bellwood, IL-60104.

റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്