വിമൻസ് ഫോറം ഡിബേറ്റ് പ്രസംഗമത്സരം മാർച്ച് 10 ന്
Thursday, February 22, 2018 9:37 PM IST
ഷിക്കാഗോ: അന്തർദ്ദേശീയ വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി ഷിക്കാഗോ മലയാളി അസോസിയേഷൻ വനിതാ ഫോറം, വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി വിമൻസ് ഫോറം ഡിബേറ്റ് പ്രസംഗമത്സരങ്ങൾ സംഘടിപ്പിക്കുന്നു.

മാർച്ച് 10ന് ഉച്ചകഴിഞ്ഞു രണ്ടു മുതൽ മോർട്ടൻഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ചർച്ചിന്‍റെ പാരീഷ്ഹാളിൽ മത്സരം. ഡിബേറ്റിനുള്ള വിഷയം "സാന്പത്തിക നേട്ടങ്ങളും കുടുംബ മൂല്യങ്ങളും’ എന്നുള്ളതാണ്. അനുകൂലിച്ചോ പ്രതികൂലിച്ചോ മൂന്നു മിനിട്ട് സംസാരിക്കാം. പ്രസംഗത്തിനുള്ള വിഷയം "സ്ത്രീ സമത്വം- സ്ത്രീകളുടെ പങ്ക്’ എന്നുള്ളതാണ്. മൂന്നു മിനിട്ട് ഇംഗ്ലീഷിലോ മലയാളത്തിലോ പ്രസംഗിക്കാവുന്നതാണ്. ആത്മവിശ്വാസം, വിഷയജ്ഞാനം, അവതരണം എന്ന ഘടകങ്ങളെ ആസ്പദമാക്കായിയിരിക്കും വിധി നിർണയം. സമ്മാനം നേടുക എന്നുള്ളതല്ല, ആത്മവിശ്വാസത്തോടെ സംസാരിക്കുക എന്ന ഉദ്ദേശത്തോടെ മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിവരങ്ങൾക്ക് : സിബിൾ ഫിലിപ്പ് 630 697 2241, ടീനാ സിബു കുളങ്ങര 224 425 3592, ഷിജി അലക്സ് 224 436 9371.

വനിതാദിനത്തോടനുബന്ധിച്ചു 25 വർഷം സേവനം പൂർത്തിയാക്കിയ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളായ നഴ്സുമാരെ ആദരിക്കുന്നുണ്ട്. മാർച്ച് ഒന്നാണ് പേര് നൽകേണ്ട അവസാന തീയതി.

വിവരങ്ങൾക്ക്: ചിന്നമ്മ സാബു 224 475 2866, ടീനാ കുളങ്ങര 224 425 3592, ലിജി ഷാബു മാത്യു 630 730 6221 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോർട്ട്: ഷിജി അലക്സ്