ടാന്പായിൽ കോളജ് പ്രിപ്പറേഷൻ സെമിനാർ 24 ന്
Friday, February 23, 2018 12:52 AM IST
ടാന്പാ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ ഹൈസ്കൂൾ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി മികച്ച കോളജുകളിൽ അഡ്മിഷൻ ലഭിക്കുവാൻ സഹായകരമാകുന്ന സെമിനാർ ഫെബ്രുവരി 24 ന് സംഘടിപ്പിക്കുന്നു. എംഎസിഎഫ് കേരള സെന്‍ററിൽ ഉച്ചകഴിഞ്ഞു 2.30 മുതലാണ് സെമിനാർ.

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ളോറിഡയിൽ പ്രഫസറായി ജോലി ചെയ്യുന്ന ഡോ. ബാബു തോമസ് ആണ് സെമിനാർ അവതരിപ്പിക്കുന്നത്. കാണ്‍പൂർ ഐഐടിയിൽ നിന്ന് വെള്ളി മെഡലോടു കൂടിയാണ് രസതന്ത്രത്തിൽ ബി ടെക് കരസ്ഥമാക്കിയ ബാബു തോമസ്, കഴിഞ്ഞ 16 വർഷമായി യൂണിവേഴ്സിറ്റി അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.

കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന സെമിനാർ നാലു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.

Choosing a career path (What do you want to be when you grow up?)
Preparing for college (What to do when you are in high school?)
Selecting and appying for college (What college is best for you?)
Paying for college (How to get the money you need?)

പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: ഫാ. സിറിൽ ഡേവി 718 930 0431, ബാബു ഏടനാട്ട് 516 263 0965, ജേക്കബ് തൈക്കൂട്ടത്തിൽ 813 816 4228.

വിലാസം: MACF Kerala Center, 606 Lenna Ave, Seffner, FL 33584