"ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ' സം​ഗീ​ത​സ​ന്ധ്യ മെ​യ് 18ന് ​ഡി​ട്രോ​യി​റ്റി​ൽ
Tuesday, March 13, 2018 10:08 PM IST
ഡി​ട്രോ​യി​റ്റ്: മ​ല​യാ​ള​ത്തി​ന്‍റെ വാ​ന​ന്പാ​ടി കെ.​എ​സ് ചി​ത്ര​യും പ്ര​ശ​സ്ത​നാ​യ ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ശ​ര​ത്തും ഒ​ത്തു​ചേ​ർ​ന്നു ഡി​ട്രോ​യി​റ്റി​ൽ സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക സ​ന്ധ്യ ഒ​രു​ക്കു​ന്നു. ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ മെ​യ് 18 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.30ന് ​ഫി​റ്റ്സ് ജി​റാ​ൾ​ഡ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

ചി​ത്ര, ശ​ര​ത്ത് എ​ന്നി​വ​ർ​ക്കൊ​പ്പം ഗാ​യ​ക​ൻ നി​ഷാ​ദും, വ​യ​ലി​നി​സ്റ്റും ഗാ​യി​ക​യു​മാ​യ രൂ​പ രേ​വ​തി​യും ഒ​പ്പം റ്റെ​ന്നി​സ​ണും മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ഇ​വ​രോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രു​മാ​യ ക​ലാ​കാ​രന്മാ​ർ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത് ലൈ​വ് ഓ​ർ​ക്ക​സ്ട്ര ഒ​രു​ക്കും. ഈ ​പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​ജി​ത് മേ​നോ​ൻ സം​ഗീ​ത​സ​ന്ധ്യ​യു​ടെ മെ​ഗാ സ്പോ​ണ്‍​സ​ർ കോ​ശി ജോ​ർ​ജി​ന് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ടി​ക്ക​റ്റ് ഉ​ദ്ഘാ​ട​ന​ത്തോ​ടു ചേ​ർ​ന്ന് ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​റി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ വി​ദ്യാ​ശ​ങ്ക​ർ ശ്രീ​നി​വാ​സ​ൻ ന​യി​ച്ച ഗാ​ന​മേ​ള ശ്രോ​താ​ക്ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. കോ​ശി ജോ​ർ​ജ് റി​യ​ല​റ്റ​ർ റി​മാ​ക്സ്, അ​തി​ഥി ഇ​ന്ത്യ​ൻ കു​സൈ​ൻ, ക്യാ​പ്സ്യൂ​ൾ, ചി​ൽ​ഡ്ര​ൻ​സ് അ​ക്കാ​ഡ​മി മോ​ണ്ടി​സാ​റി സ്കൂ​ൾ​സ് എ​ന്നി​വ​രാ​ണ് സം​ഗീ​ത​സ​ന്ധ്യ​യു​ടെ മെ​ഗാ സ്പോ​ണ്‍​സർമാർ.

പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സു​ജി​ത് മേ​നോ​ൻ(248-635-1566). അ​ജ​യ് അ​ല​ക്സ്(248 767 9451), ശ്രീ​ജാ ശ്രീ​കു​മാ​ർ(248 760 1841). ജെ​യ്സ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ(734 306 7823), പ്രാ​ബ്സ് ച​ന്ദ്ര​ശേ​ഖ​ര​ൻ(248 506 4996), പ്രീ​തി പ്രേം​കു​മാ​ർ(313 529 8672) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​ല​ൻ ചെ​ന്നി​ത്ത​ല